‘കരുതിയിരിക്കുക’ എന്ന് ജനറല്‍ ബിക്രം സിങ് മുന്നറിയിപ്പ് നല്‍കിയ പാകിസ്താന്റെ പുതിയ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയെ അറിയാം 

November 27, 2016, 6:48 pm
‘കരുതിയിരിക്കുക’ എന്ന് ജനറല്‍ ബിക്രം സിങ് മുന്നറിയിപ്പ് നല്‍കിയ പാകിസ്താന്റെ പുതിയ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയെ അറിയാം 
Newsmaker
Newsmaker
‘കരുതിയിരിക്കുക’ എന്ന് ജനറല്‍ ബിക്രം സിങ് മുന്നറിയിപ്പ് നല്‍കിയ പാകിസ്താന്റെ പുതിയ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയെ അറിയാം 

‘കരുതിയിരിക്കുക’ എന്ന് ജനറല്‍ ബിക്രം സിങ് മുന്നറിയിപ്പ് നല്‍കിയ പാകിസ്താന്റെ പുതിയ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയെ അറിയാം 

യുഎന്‍ നിയോഗിച്ച സമാധാന ദൗത്യ സംഘത്തിലാകുമ്പോള്‍ നല്ല ചങ്ങാത്തമുണ്ടാകും. പക്ഷെ സ്വന്തം നാട്ടില്‍ തിരിച്ചെത്തിയാല്‍ അങ്ങനെയാകണമെന്നില്ല. അപ്പോള്‍ രാജ്യ താല്‍പര്യത്തിനാകും പ്രാമുഖ്യം.
ജനറല്‍ ബിക്രം സിങ്, ഇന്ത്യയുടെ മുന്‍ കരസേനാ മേധാവി

ജനറല്‍ ബിക്രം സിങിന്റെ ഈ 'മുന്നറിയിപ്പ്' പാകിസ്താന്റെ പുതിയ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയെ കുറിച്ചാണ്. ഐക്യരാഷ്ട്ര സഭയുട സമാധാന ദൗത്യസേനിയില്‍ ബിക്രം സിങിന്റെ കീഴില്‍ കോംഗോയില്‍ ബ്രിഗേഡ് കമാന്‍ഡന്റ് ആയിരുന്നു ബജ്വ. 'അസാധാരണ വൈഭവമുള്ള തികഞ്ഞ പ്രഫഷണല്‍'. കരുതിയിരിക്കണം എന്ന ബിക്രം സിങിന്റെ മുന്നറിയിപ്പ് കോംഗോയിലെ ഒപ്പമുള്ള സേവനത്തില്‍ ബജ്വയെ അടുത്തറിഞ്ഞ പശ്ചാത്തലത്തില്‍കൂടിയാണ്.

പാക് സൈനിക മേധാവി ആരെന്നത് ഉറ്റുന്നോക്കുന്ന രാജ്യമാണ് ഇന്ത്യ. ജനാധിപത്യരാജ്യമെങ്കിലും ഭരണകൂടത്തിന് മേല്‍ പട്ടാളത്തിന്റെ നിഴല്‍ എപ്പോഴുമുണ്ടാകും. ഇന്ത്യയുമായുള്ള ബന്ധത്തില്‍ രാഷ്ട്രീയനേതൃത്വത്തേക്കാള്‍ പ്രാമാണികത എക്കാലവും സൈനിക നേതൃത്വത്തിനുമാണ്-പ്രത്യേകിച്ച് അതിര്‍ത്തിയിലെ കാര്യത്തില്‍.

പാക് സൈന്യത്തിലെ ബലൂചിസ്താന്‍ റജിമെന്റില്‍നിന്നാണ് ബജ്വ സൈനിക മേധാവിയായി ഉയരുന്നത്. ഇതിന് മുമ്പ് മൂന്ന് സൈനിക മേധാവികളെ-ജനറല്‍ യഹ്യാഖാന്‍, ജനറല്‍ അസ്ലം ബേഗ്, ജനറല്‍ ആഷ്‌റഫ് പര്‍വായിസ് കയാനി- ബലൂചിസ്താന്‍ സംഭാവന ചെയ്തിട്ടുണ്ട്. സൈനിക പരിശീലന വിഭാഗം ഇന്‍സ്പകര്‍ ജനറല്‍ സ്ഥാനത്തുനിന്നാണ് ബജ്വ മേധാവിയായി മാറുന്നത്. ഇന്ത്യയുടെ അതിര്‍ത്തി മേഖലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച പരിചയമുണ്ട് ബജ്വയ്ക്ക്. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ബറ്റാലിയനുകളെ നയിച്ചു. വടക്കന്‍ മേഖലാ ഫോഴസ് കമാന്‍ഡിലും ദീര്‍ഘകാലമുണ്ടായി. കശ്മീരും സിയാചിന്‍ മേഖലയും നല്ല പരിചയം.

റഹീല്‍ ഷരീഫിന്റെ പിന്‍ഗാമിയായി പുതിയസൈനിക മേധാവിയെ പ്രധാനമന്ത്രി നവാസ് ഷെരീഫ് തെരഞ്ഞെടുക്കും മുമ്പ് അഭ്യൂഹങ്ങളേറെയായിരുന്നു. പാകിസ്താനില്‍ എല്ലാവര്‍ക്കും ഒരുപോലെ സ്വീകാര്യനല്ല ബജ്വ. രാജ്യത്തെ മതയാഥാസ്ഥിതികര്‍ക്ക് ബജ്വയെ പഥ്യമല്ല. ജംയീത്ത് അഹ്‌ലേ ഹദീസ് നേതാവ് സാജിദ് മിറും സുന്നി, ഷിയാ വിഭാഗങ്ങളിലെ മുല്ലമാരും ബജ്വയുടെ നിയമ്‌നത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിക്കഴിഞ്ഞു. അഹമ്മദിയ വിഭാഗവുമായി ബജ്വയ്ക്കുള്ള ബന്ധമാണ് അവരെ ചൊടിപ്പിക്കുന്നത്. ബജ്വയുടെ അടുത്ത ബന്ധു അഹമ്മദിയ നേതാവാണെന്ന കാര്യം അവര്‍ ചൂണ്ടിക്കാട്ടുന്നു.

സുന്നി, ഷിയാ, അഹമ്മദീയ തര്‍ക്കങ്ങള്‍ രാജ്യത്തിന്റെ സ്വാഭാവിക ഘടനയില്‍ ചലനങ്ങളുണ്ടാക്കുന്ന പാകിസ്താനില്‍ ഈ വിയോജിപ്പുകള്‍ എന്ത് പരിണതിയുണ്ടാക്കുമെന്ന് വ്യക്തമല്ല. അഹമ്മദിയ വിഭാഗത്തെ അംഗീകരിക്കാന്‍ പാകിസ്താനിലെ സുന്നികളും ഷിയാകളും തയ്യാറല്ല. അവരുടെ രാജ്യസ്‌നേഹം പോലും ആ നാട്ടില്‍ മറുവിഭഗങ്ങള്‍ ചോദ്യം ചെയ്യുന്നു. അതുകൊണ്ടുതന്നെ ആഭ്യന്തര സംഘര്‍ഷങ്ങളും മതനേതൃത്വത്തിന്റെ നിലപാടുകളും ബജ്വയുടെ ഭാവിയില്‍ നിര്‍ണായകമാകും.