തങ്ങള്‍ക്ക് ആധിപത്യമുളള ക്യാംപസുകളില്‍ എസ്എഫ്‌ഐ എംജി കോളെജിലെ എബിവിപിയെ പോലെ; രൂക്ഷ വിമര്‍ശനവുമായി എഐഎസ്എഫ് സംഘടനാ റിപ്പോര്‍ട്ട്

August 13, 2017, 8:26 am
തങ്ങള്‍ക്ക് ആധിപത്യമുളള ക്യാംപസുകളില്‍ എസ്എഫ്‌ഐ എംജി കോളെജിലെ എബിവിപിയെ പോലെ; രൂക്ഷ വിമര്‍ശനവുമായി എഐഎസ്എഫ് സംഘടനാ റിപ്പോര്‍ട്ട്
Politics

എസ്എഫ്‌ഐയും എബിവിപിയും ഒരേ പോലെയാണെന്ന് എഐഎസ്എഫ്. കണ്ണൂരില്‍ നടക്കുന്ന എഐഎസ്എഫിന്റെ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന സംഘടനാ റിപ്പോര്‍ട്ടിലാണ് ഈ താരതമ്യം. ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ കൂട്ടായ്മയ്ക്ക് തടസമാകുന്നത് സര്‍ക്കാര്‍-എസ്എഫ്‌ഐ നിലപാടാണെന്നും എഐഎസ്എഫ് കുറ്റപ്പെടുത്തുന്നു. യുഡിഎഫ് സര്‍ക്കാര്‍ കാണിച്ച സമീപനം പോലും വിദ്യാര്‍ത്ഥി സംഘടനകളോട് പിണറായി സര്‍ക്കാര്‍ കാണിക്കുന്നില്ല. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ല.

ലോ അക്കാദമി, ജിഷ്ണു പ്രണോയിയുടെ മരണം, സ്വാശ്രയ വിദ്യാഭ്യാസം തുടങ്ങിയവയിലെല്ലാം സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും റിപ്പോര്‍ട്ടിലുണ്ട്. എബിവിപിയുടെ നിലപാടിനെതിരെ പ്രതികരിക്കുന്ന എസ്എഫ്‌ഐ, അവര്‍ക്ക് സ്വാധീനമുളള കോളെജുകളില്‍ സമാനസമീപനമാണ് നടപ്പാക്കുന്നത്. തിരുവനന്തപുരം എംജി കോളെജില്‍ എബിവിപിയുടെ ഫാസിസ്റ്റ് നിലപാടാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെങ്കില്‍ കേരളത്തിലെ മറ്റ് 64 ക്യാംപസുകളില്‍ എസ്എഫ്‌ഐക്ക് ഇതെ നിലപാടാണുളളത്.

വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണത്തിനെതിരെ ഇടതുവിദ്യാര്‍ത്ഥി കൂട്ടായ്മ ഉണ്ടാക്കാനായിരുന്നു ശ്രമം. എന്നാല്‍ ഇടത് മുന്നണി കണ്‍വീനര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ എസ്എഫ്‌ഐ ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. അസഹിഷ്ണുതയുളളവരോട് സഖ്യം വേണ്ടെന്ന നിലപാടാണ് കേരള സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എഐഎസ്എഫ് സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. ബിജെപി സര്‍ക്കാരിനെതിരെ നിലപാട് എടുക്കുമ്പോഴും സര്‍ക്കാരിലെ ചിലര്‍ക്ക് മോഡി ബാധയാണെന്നും കുറ്റപ്പെടുത്തലുണ്ട്.