ജനരക്ഷാ യാത്രയില്‍ നിന്ന് പിന്മാറിയ അമിത് ഷായും സംഘവും മാര്‍ച്ചുമായി ഇന്ന് ഡല്‍ഹി എകെജി ഭവനിലേക്ക്; ബിജെപി ആസ്ഥാനത്തേക്ക് സിപിഐഎം മാര്‍ച്ചും

October 8, 2017, 8:56 am

ജനരക്ഷാ യാത്രയില്‍ നിന്ന് പിന്മാറിയ അമിത് ഷായും സംഘവും മാര്‍ച്ചുമായി ഇന്ന് ഡല്‍ഹി എകെജി ഭവനിലേക്ക്; ബിജെപി ആസ്ഥാനത്തേക്ക് സിപിഐഎം മാര്‍ച്ചും
Politics

കേരളത്തിലെ ജനരക്ഷാ യാത്രയില്‍ നിന്നും അവസാന നിമിഷം പിന്മാറിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയില്‍ സിപിഐഎം ഓഫിസായ എകെജി ഭവനിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും. ജനരക്ഷാ യാത്ര സമാപിക്കുന്ന ഒക്ടോബര്‍ 17 വരെ എല്ലാ ദിവസവും സിപിഐഎം ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്നായിരുന്നു ബിജെപിയുടെ പ്രഖ്യാപനം. എന്നാല്‍ അമിത് ഷായുടെ പരിപാടി പ്രഖ്യാപിച്ചിരുന്നില്ല.

ശനിയാഴ്ച ഉച്ചയ്ക്ക് സിപിഐഎം കേന്ദ്ര നേതൃത്വം പിബി അംഗം വൃന്ദ കാരാട്ടിന്റെ നേതൃത്വത്തില്‍ ബിജെപി ഓഫിസിലേക്ക് ഒക്ടോബര്‍ ഒന്‍പതിന് മാര്‍ച്ച് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വൈകിട്ടോടെ അമിത് ഷായുടെ പരിപാടി പ്രഖ്യാപിച്ചതും. ഇന്നു രാവിലെ പത്തുമണിക്ക് ബിജെപി ഡല്‍ഹി ഘടകത്തിന്റെ നേതൃത്വത്തില്‍ കോണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുക.

അമിത് ഷാ ഉദ്ഘാടനം ചെയ്യുമെന്ന് ബിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളും പങ്കെടുക്കും. കളളപ്രചാരണങ്ങള്‍ക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കുമെതിരെയാണ് സിപിഐഎം ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നത്.