ബിജെപിയുടെ കണ്ണ് ഇനി കശ്മീരില്‍, മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്; നടപ്പില്ലെന്ന് മെഹബൂബ മുഫ്തി 

May 18, 2017, 1:49 pm
ബിജെപിയുടെ കണ്ണ് ഇനി കശ്മീരില്‍, മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്; നടപ്പില്ലെന്ന് മെഹബൂബ മുഫ്തി 
Politics

ശ്രീ നഗര്‍: ജമ്മു കശ്മീരിലെ അക്രമങ്ങളും പ്രശ്‌നങ്ങളും അവസാനിക്കാന്‍ ബിജെപി മുഖ്യമന്ത്രി വേണമെന്ന ആവശ്യവുമായി പാര്‍ട്ടി. കശ്മീരില്‍ പിഡിപിക്കൊപ്പം സഖ്യകക്ഷിയായ ബിജെപി ഈ ആവശ്യം ഉന്നയിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ പിഡിപി മുഖ്യമന്ത്രി മെഹബൂബ മുഫ്തി ബിജെപിയുടെ ആവശ്യം തള്ളിക്കളഞ്ഞു. മുഫ്തിയുമായി ബിജെപി നേതാക്കള്‍ ഇക്കാര്യം സംസാരിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. കശ്മീര്‍ മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനത്തിലായിരുന്നു ചര്‍ച്ച നടന്നത്.

സഖ്യകക്ഷികള്‍ തമ്മില്‍ മുഖ്യമന്ത്രി സ്ഥാനം മാറിമാറി ഉപയോഗിക്കാമെന്ന ആശയമാണ് ബിജെപി മുന്നോട്ടുവെച്ചത്. ആറ് മാസമാണ് ഇത്തരത്തില്‍ മുഖ്യമന്ത്രി മാറ്റത്തിനായി ബിജെപി പിഡിപിയോട് ആവശ്യപ്പെട്ടതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാറിമാറിവരുന്ന മുഖ്യമന്ത്രിമാര്‍ ജനങ്ങളുടെ അസംതൃപ്തി കുറക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

മെഹബൂബ ഡല്‍ഹിയിലെത്തിയപ്പോള്‍ ബിജെപി നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനം ഊഴം വെച്ച് മാറുന്നന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നുവെന്നാണ് ദേശീയ മാധ്യമം പുറത്തുവിട്ടത്.

ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് ശേഷം കശ്മീരില്‍ ബെഹബൂബ മുഫ്തിയുടെ ജനപിന്തുണയില്‍ വന്‍ഇടിവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്ത അത്രയും എതിര്‍പ്പാണ് അവര്‍ നേരിട്ടത്. പിഡിപിയുടെ ബിജെപി ബന്ധമാണ് മെഹബൂബയുടെ ജനപിന്തുണ കുറയുന്നതില്‍ പ്രധാന പങ്ക് വഹിച്ചതെന്ന് പിഡിപിക്ക് ഉള്ളില്‍ തന്നെ സംസാരം ഉയരുന്നുണ്ട്. ഇതിനിടയിലാണ് മുഖ്യമന്ത്രി കസേരയില്‍ നോട്ടമിട്ടുള്ള ബിജെപി നീക്കം.

ബിജെപിയുടെ ഈ നീക്കത്തെ കുറിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് മുതിര്‍ന്ന നേതാവ് ഫറൂഖ് അബ്ദുള്ള പ്രതികരിച്ചത് ഗവര്‍ണറുടെ ഭരണം സംസ്ഥാനത്ത് പ്രഖ്യാപിക്കണമെന്നും സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നുമാണ്.