സത്യത്തിന്റെ വിജയമാണിതെന്ന് അഹമ്മദ് പട്ടേല്‍; വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബിജെപി; നിയമനടപടികള്‍ സ്വീകരിക്കും

August 9, 2017, 9:21 am

സത്യത്തിന്റെ വിജയമാണിതെന്ന് അഹമ്മദ് പട്ടേല്‍; വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബിജെപി; നിയമനടപടികള്‍ സ്വീകരിക്കും
Politics

സത്യത്തിന്റെ വിജയമാണ് ഉണ്ടായതെന്ന് അഹമ്മദ് പട്ടേല്‍. രാജ്യസഭാ ഫലമറിഞ്ഞശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് തന്റെ മാത്രം വിജയമല്ലെന്നും അദ്ദേഹം പറഞ്ഞു. മസില്‍ പവറും പണവും ഉപയോഗിച്ചുളള ബിജെപിയുടെ തന്ത്രങ്ങള്‍ക്കുളള തിരിച്ചടിയാണ് ഗുജറാത്തില്‍ ലഭിച്ചതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാലയുടെ പ്രതികരണം. കോണ്‍ഗ്രസിന്റെയോ, അഹമ്മദ് പട്ടേലിന്റെയോ മാത്രം വിജയമല്ല സത്യത്തിന്റെ വിജയമാണ് ഇതെന്നും ബിജെപിയുടെ കണ്ണ് തുറപ്പിക്കുന്നതാണിതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ബിജെപി അറിയിച്ചത്.

ബിജെപിയ്ക്ക് അനുകൂലമായി വോട്ടുചെയ്ത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബാലറ്റ് പേപ്പറുകള്‍ ഉയര്‍ത്തി കാണിച്ചിരുന്നു. കോണ്‍ഗ്രസിന്റെ പരാതിയെ തുടര്‍ന്ന് ഇവരുടെ വോട്ടുകള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ നിയമനടപടികള്‍ ആലോചിക്കുമെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞത്. വിമത എംഎല്‍എമാരുടെ വോട്ടുകള്‍ റദ്ദാക്കിയ നടപടി ബിജെപി അംഗീകരിക്കുന്നില്ല. ഇതിനെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കും. ഈ വോട്ടുകള്‍ റദ്ദാക്കിയിരുന്നില്ലെങ്കില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിക്കുമായിരുന്നുവെന്നും വിജയ് രൂപാണി പറഞ്ഞു. കോണ്‍ഗ്രസ് നെടുകെ പിളര്‍ന്നിരിക്കുകയാണ്. ഇനി യാതൊരു ഭാവിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അത്യന്തം വാശിയേറിയ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പുലര്‍ച്ചെയാണ് ഫലപ്രഖ്യാപനമുണ്ടായത്. രണ്ട് വിമത കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ടുകള്‍ റദ്ദാക്കിയതോടെയാണ് പട്ടേലിന്റെ വിജയമുറപ്പിച്ചത്. രാഘവ്ജി പട്ടേല്‍, ഭോലാഭായ് ഗോഹില്‍ എന്നിവരുടെ വോട്ടുകളാണ് റദ്ദാക്കിയത്. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്ത ഇരുവരും അമിത്ഷായെയും സ്മൃതി ഇറാനിയെയും ബാലറ്റ് പേപ്പര്‍ ഉയര്‍ത്തി കാണിച്ചിരുന്നു. ഇതാണ് ഇവരുടെ വോട്ടുകള്‍ അസാധുവാക്കാന്‍ കാരണം. ഇവരുടെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം കോണ്‍ഗ്രസാണ് പരാതി നല്‍കിയത്.