കെപിസിസി പട്ടിക ഇന്നിറങ്ങും; സോളാര്‍ കേസില്‍ ഹൈക്കാമാന്‍ഡിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് എംഎം ഹസന്‍

October 14, 2017, 11:41 am
കെപിസിസി പട്ടിക ഇന്നിറങ്ങും; സോളാര്‍ കേസില്‍ ഹൈക്കാമാന്‍ഡിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് എംഎം ഹസന്‍
Politics

കെപിസിസി പട്ടിക ഇന്നിറങ്ങുമെന്നും ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായി നടന്ന ചര്‍ച്ച തൃപ്തികരമായിരുന്നുവെന്നും കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. സോളാര്‍ കേസിലെ കാര്യങ്ങളെല്ലാം ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തി. സോളാര്‍കേസില്‍ ഹൈക്കമാന്‍ഡിന്റെ പൂര്‍ണപിന്തുണയുണ്ടെന്നും ഹസന്‍ പറഞ്ഞു. കേന്ദ്രകമ്മറ്റിയില്‍ ഇക്കാര്യത്തില്‍ ആശങ്കയില്ല. കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് ദില്ലിക്ക് വിളിപ്പിച്ചത്.

സോളാര്‍ കേസില്‍ സംസ്ഥാനനേതാക്കള്‍ കൂട്ടത്തോടെ ഉള്‍പ്പെട്ടതില്‍ ഹൈക്കമാന്‍ഡ് ആശങ്കയിലായിരുന്നു. ദേശീയതലത്തില്‍ കേസ് വെല്ലുവിളിയാകുമെന്ന നിലപാടിലായിരുന്നു രാഹുല്‍ഗാന്ധിയും. സോളാര്‍ വിഷയം കോണ്‍ഗ്രസിനെതിരെ ദേശീയതലത്തില്‍ പ്രചാരണ ആയുധമാക്കാന്‍ ബിജെപി ഒരുങ്ങുമ്പോഴാണ് എടുത്തടിച്ച പോലെ സംസ്ഥാന നേതാക്കള്‍ക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കേണ്ടെന്നായിരുന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. ദേശീയ തലത്തില്‍ രാഹുല്‍ഗാന്ധി മോഡിക്കെതിരെ നടത്തുന്ന പ്രചരണങ്ങളെ പിടിച്ചുകെട്ടാന്‍ കേരളത്തിലെ വിഷയം ധാരാളമെന്നതാണ് ബിജെപിയുടെ നയം. ഇത് ഹൈക്കമാന്‍ഡിനെ അലട്ടുന്നുണ്ട്. വിഷയത്തില്‍ തല്‍ക്കാലം നിലപാട് അറിയിക്കാനില്ലെന്ന നിലപാടാണ് ഹൈക്കമാന്‍ഡ് കൈക്കൊണ്ടിരുന്നത്.

രാഹുല്‍ ഗാന്ധിയെ കണ്ടതിന് ശേഷം എംഎം ഹസനും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഡല്‍ഹിയിലെ കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി. തുടര്‍ന്നാണ് സോളാര്‍കേസില്‍ ഹൈക്കമാന്‍ഡിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് എംഎം ഹസന്‍ അറിയിച്ചത്.