‘സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ട് എടുക്കുന്ന ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ അച്ഛനെ ഓര്‍ത്തുപോകുന്നു’; പിണറായിയെ പരോക്ഷമായി വിമര്‍ശിച്ച് നായനാരുടെ മകന്‍

May 19, 2017, 9:42 am

‘സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ട് എടുക്കുന്ന ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ അച്ഛനെ ഓര്‍ത്തുപോകുന്നു’; പിണറായിയെ പരോക്ഷമായി വിമര്‍ശിച്ച് നായനാരുടെ മകന്‍
Politics

മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ ജന്മദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമര്‍ശനവുമായി നായനാരുടെ മകന്‍. നമുക്ക് ഇങ്ങനെയൊരു മുഖ്യമന്ത്രി ഉണ്ടായിരുന്നു എന്ന തലക്കെട്ടില്‍ മലയാള മനോരമയില്‍ എഴുതിയ ലേഖനത്തിലാണ് മകന്‍ കെ.പി കൃഷ്ണകുമാറിന്റെ വിമര്‍ശനങ്ങള്‍. ഇന്ന് രാഷ്ട്രീയത്തിലെ പല വിവാദങ്ങളും കാണുമ്പോള്‍ അത് അച്ഛന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നെങ്കില്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്നാലോചിക്കാറുണ്ടെന്ന് ലേഖനത്തില്‍ കൃഷ്ണകുമാര്‍ പറയുന്നു. ആഴ്ചകളോളം നീട്ടിക്കൊണ്ടുപോകാറുള്ള പല വിവാദങ്ങളും നായനാര്‍ ഒരൊറ്റദിവസം കൊണ്ട് തീര്‍ക്കാറുണ്ടെന്നും കൃഷ്ണകുമാര്‍ ഓര്‍മ്മിപ്പിക്കുന്നു. പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കഴിവ് നായനാര്‍ക്കുണ്ടായിരുന്നു. സൂചി കൊണ്ടെടുക്കാവുന്ന കാര്യങ്ങള്‍ ഇന്ന് തൂമ്പ കൊണ്ടെടുക്കുന്നതു കാണുമ്പോള്‍ അച്ഛനെ ഓര്‍മ്മ വരുമെന്ന് കൃഷ്ണകുമാര്‍ പറയുമ്പോള്‍ ലക്ഷ്യം വെക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ തന്നെയാണെന്ന് വ്യക്തം.

തുടര്‍ന്ന് സെന്‍കുമാര്‍ കേസുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളാണ് സെന്‍കുമാര്‍ അച്ഛന്റെ ഓര്‍മ്മയിലൂടെ ഉന്നയിക്കുന്നത്. ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരെ എല്‍ഡിഎഫിന്റെ ആള്‍, യുഡിഎഫിന്റെ ആള്‍ എന്ന രീതിയില്‍ നായനാര്‍ വേര്‍തിരിച്ചുകണ്ടിരുന്നില്ല. ജോലി കണ്ടാണ് ഓരോരുത്തരെയും നായനാര്‍ അളന്നിരുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ അടുപ്പക്കാരനായിരുന്നു എന്നതുകൊണ്ട് ഒരു ഉദ്യോഗസ്ഥനെയും അച്ഛന്‍ അകറ്റി നിര്‍ത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഇകെ നായനാരുടെ കാലത്ത് ഐഎഎസ്-ഐപിഎസ് വിവാദങ്ങള്‍ ഉണ്ടായിട്ടില്ലെന്നും കൃഷ്ണകുമാര്‍ പറയുന്നു.

മലയാള മനോരമയില്‍ കൃഷ്ണകുമാര്‍ എഴുതിയ ലേഖനം
മലയാള മനോരമയില്‍ കൃഷ്ണകുമാര്‍ എഴുതിയ ലേഖനം

അപ്രതീക്ഷിതമായി പല രാഷ്ട്രീയനേതാക്കളും പറയുന്ന പല വാക്കുകളും വിവാദമാകാറുണ്ട്. പക്ഷെ, ജനം നായനാര്‍ക്ക് ഒരു ആനുകൂല്യം നല്‍കിയിരുന്നു. നായനാര്‍ ഒരു കാര്യം പറഞ്ഞാല്‍ അതില്‍ അദ്ദേഹത്തിന് വ്യക്തിതാല്‍പര്യങ്ങളുണ്ടാകില്ലെന്ന് ജനങ്ങള്‍ക്കറിയാമായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹം പറയുന്നത് ശരിയാകുമെന്ന് ജനം വിലയിരുത്തും. നായനാര്‍ പറഞ്ഞതല്ലെ എന്ന് പറഞ്ഞ് ജനം അത് ലഘൂകരിച്ച് കാണുമെന്നും കൃഷ്ണകുമാര്‍ എഴുതുന്നു. 

രാഷ്ട്രീയത്തിനപ്പുറമുള്ള നായനാരുടെ സൗഹൃദവും ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. ഓരോ പദ്ധതി രൂപകല്‍പ്പന ചെയ്യുമ്പോളും സാധാരണക്കാരന് ഇതുകൊണ്ട് എന്ത് പ്രയോജനം ലഭിക്കുമെന്ന് അച്ഛന്‍ ഉദ്യോഗസ്ഥരോട് ചോദിക്കാറുണ്ട്. പതിനൊന്ന് വര്‍ഷം കേരളാ മുഖ്യമന്ത്രിയായിരുന്ന ഒരാള്‍ക്ക് നേരെ ഒരു അഴിമതിയാരോപണം പോലും ഉണ്ടായിട്ടില്ലെന്നത്. ഇക്കാലത്തെ രാഷ്ട്രീയക്കാര്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണെന്നും കൃഷ്ണകുമാര്‍ പറയുന്നു.