എഐഎഡിഎംകെ ലയന മാധ്യസ്ഥം ബിജെപി? മുഖ്യമന്ത്രി പളനിസാമി നരേന്ദ്ര മോഡിയെ കണ്ടു; പനീര്‍ശെല്‍വവും ഡല്‍ഹിയില്‍  

August 11, 2017, 1:50 pm
എഐഎഡിഎംകെ ലയന മാധ്യസ്ഥം ബിജെപി? മുഖ്യമന്ത്രി പളനിസാമി നരേന്ദ്ര മോഡിയെ കണ്ടു; പനീര്‍ശെല്‍വവും ഡല്‍ഹിയില്‍  
Politics

ശശികലയെയും ദിനകരനെയും ഒഴിവാക്കി എഐഎഡിഎംകെ ലയനത്തിനുള്ള ചര്‍ച്ചകള്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി പക്ഷവും ഒ പനീര്‍ശെല്‍വം പക്ഷവും ശക്തമാക്കി. ഇതിന്റെ ഭാഗമായി ചര്‍ച്ച ചെന്നൈയില്‍നിന്ന് ഡല്‍ഹിയിലേക്ക് മാറ്റി. ലനയത്തിനുള്ള സമര്‍ദ്ദവും ചരടുവലികളും ബിജെപി ദേശീയ നേതൃത്വത്തില്‍നിന്ന് ഉണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. മുഖ്യമന്ത്രി പളനിസാമി ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി. മുന്‍മുഖ്യമന്ത്രി പനീര്‍ശെല്‍വവും മോഡിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് എടപ്പാടിയും പനീര്‍ശെല്‍വവും ഡല്‍ഹിയില്‍ എത്തിയത്. ഔദ്യോഗിക പരിപാടികള്‍ ഇതാണെണെങ്കിലും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് പ്രാമുഖ്യം.

എഐഎഡിഎംകെയുടെ ഇരുവിഭാഗവുമായും ബിജെപി ദേശീയ നേതൃത്വത്വം സക്രിയമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയുമായി ചേര്‍ന്ന് അധികാര രാഷ്ട്രീയത്തിലേക്ക് എത്തുകയെന്ന ലക്ഷ്യം ഉറപ്പിക്കാനാണ് ബിജെപിയുടെ നീക്കങ്ങള്‍. ഇതിന് അനുകൂല നിലപാടാണ് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വവും സ്വീകരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഡല്‍ഹി ചര്‍ച്ചയിലൂടെ ലനയ ചര്‍ച്ചയില്‍ നിര്‍ണായക ഘട്ടം പൂര്‍ത്തിയാകുമെന്നാണ് എഐഎഡിഎംകെ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പനീര്‍ശെല്‍വവും പളനിസാമിയും അടുത്ത ദിവസം ചെന്നൈയില്‍ നേരിട്ട് ചര്‍ച്ച നടത്തിയേക്കും. മുഖ്യമന്ത്രി സ്ഥാനത്തിന് ഇരുവരും അവകാശവാദം ഉന്നയിക്കുന്നുണ്ട്. മുഖ്യമന്ത്രിയായി പളനിസാമി തുടരുക, പനീര്‍ശെല്‍വം ഉപമുഖ്യമന്ത്രിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമാവുക എന്ന നിര്‍ദേശമാണ് നിലവിലുള്ള ചര്‍ച്ചകളില്‍ പ്രധാനം. ഈ നിര്‍ദേശത്തോട് പനീര്‍ശെല്‍വം പൂര്‍ണമായി യോജിച്ചിട്ടില്ല.