‘ആദ്യ ജയ’മെന്ന് പനീര്‍ശെല്‍വം; ശശികലയേയും ദിനകരനേയും പുറത്താക്കിയതിനാല്‍ ഇനി പളനിസാമിയേയും കൂട്ടരേയും കാണും  

April 19, 2017, 2:47 pm
‘ആദ്യ ജയ’മെന്ന് പനീര്‍ശെല്‍വം; ശശികലയേയും ദിനകരനേയും പുറത്താക്കിയതിനാല്‍ ഇനി പളനിസാമിയേയും കൂട്ടരേയും കാണും  
Politics
Politics
‘ആദ്യ ജയ’മെന്ന് പനീര്‍ശെല്‍വം; ശശികലയേയും ദിനകരനേയും പുറത്താക്കിയതിനാല്‍ ഇനി പളനിസാമിയേയും കൂട്ടരേയും കാണും  

‘ആദ്യ ജയ’മെന്ന് പനീര്‍ശെല്‍വം; ശശികലയേയും ദിനകരനേയും പുറത്താക്കിയതിനാല്‍ ഇനി പളനിസാമിയേയും കൂട്ടരേയും കാണും  

ചെന്നൈ: ശശികലയേയും ദിനകരനേയും അണ്ണാഡിഎംകെയില്‍ നിന്ന് പുറത്താക്കാനായത് തങ്ങളുടെ ധര്‍മ്മയുദ്ധത്തിലെ ആദ്യ വിജയമെന്ന് ഒ പനീര്‍ശെല്‍വം. മുഖ്യമന്ത്രി പളനിസാമിയും മന്ത്രിമാരും ഇന്നലെ രാത്രിയില്‍ യോഗം ചേര്‍ന്നെടുത്ത നിര്‍ണായക തീരുമാനത്തില്‍ പനീര്‍ശെല്‍വത്തിന്റെ സമ്മര്‍ദ്ദവും വലിയ പങ്കുവഹിച്ചിരുന്നു. ആദ്യ ജയമെന്നാണ് ശശികല പക്ഷത്ത് നിന്നും ശശികലയേയും മന്നാര്‍ഗുഡി സംഘത്തേയും ഒഴിവാക്കാനായതിനെ പനീര്‍ശെല്‍വം വിശേഷിപ്പിച്ചത്.

അടുത്ത നടപടി ശശികലയ്ക്കും ദിനകരനുമെതിരെ നിന്ന പളനിസാമിയേയും മന്ത്രിമാരേയും കാണുകയാണെന്നും പനീര്‍ശെല്‍വം വ്യക്തമാക്കി. പാര്‍ട്ടിയില്‍ ലയനം സാധ്യമാകുമെന്ന് വ്യക്തമാക്കിയാണ് പനീര്‍ശെല്‍വത്തിന്റെ പ്രതികരണം. ആദ്യം ഇരുവിഭാഗവും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ പനീര്‍ശെല്‍വം ക്യാമ്പ് ഉറച്ചുനിന്നത് ശശികലയേയും ദിനകരനേയും മാറ്റണമെന്ന ആവശ്യത്തിലാണ്. ലയന ചര്‍ച്ച പരാജയപ്പെടുമെന്ന ഘട്ടമെത്തിയതോടെ അടിയന്തരമായി യോഗം ചേര്‍ന്ന് രാത്രിയില്‍ തന്നെ പളനിസാമി ക്യാമ്പ് മന്നാര്‍ഗുഡി സംഘത്തെ അണ്ണാഡിഎംകെയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.

ശശികലയുടെ ജനറല്‍ സെക്രട്ടറി നിയമനത്തെ തന്നെ ചോദ്യം ചെയ്ത പനീര്‍ശെല്‍വം പക്ഷം അണ്ണാഡിഎംകെയിലെ ഭരണപക്ഷത്തിനൊപ്പം ചേരുമ്പോള്‍ പാര്‍ട്ടി സമവാക്യത്തില്‍ തന്നെ മാറ്റമുണ്ടാകും. ശശികല മൂലം നിര്‍ബന്ധിതമായി രാജിവെയ്‌ക്കേണ്ടി വന്ന പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനത്തിന് ശ്രമിച്ചാല്‍ വീണ്ടും എടപ്പാടി പളനിസാമി പക്ഷത്തിന്റെ പ്രതികരണം എങ്ങനെയാകുമെന്ന് പറയാനാവില്ല. ലയനസാധ്യത മങ്ങുന്ന തരത്തിലുള്ള ഒന്നിലേക്കും ഇരുവിഭാഗങ്ങളും നീങ്ങാന്‍ വഴിയില്ലെന്നാണ് ചെന്നൈയില്‍ നിന്നുള്ള സൂചന.

അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി പദമടക്കം കാര്യങ്ങളില്‍ തീരുമാനമായാല്‍ പനീര്‍ശെല്‍വവും പളനിസാമിയും പരസ്പരം കൈകൊടുക്കും. പനീര്‍ശെല്‍വത്തെ അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയാക്കി പളനിസാമിയ മുഖ്യമന്ത്രിയാക്കി നിലനിര്‍ത്തി മുന്നോട്ടു പോകാനുള്ള സമവായ ശ്രമമാണ് നടക്കുന്നത്.