‘ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരാന്‍ യോഗ്യന്‍’; അസീസിനെ പിന്തുണച്ച് രമേശ് ചെന്നിത്തലയ്‌ക്കെതിരെ മുരളീധരനും

September 11, 2017, 12:37 pm
‘ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരാന്‍ യോഗ്യന്‍’; അസീസിനെ പിന്തുണച്ച് രമേശ് ചെന്നിത്തലയ്‌ക്കെതിരെ മുരളീധരനും
Politics

പ്രതിപക്ഷ നേതൃനിരയിലേക്ക് വരാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ഉമ്മന്‍ചാണ്ടി നേതൃത്വം ഏറ്റെടുക്കണമെന്നതാണ് പ്രവര്‍ത്തകരുടെ ആഗ്രഹം. ഈ ആഗ്രഹം ഉള്‍ക്കൊളളുന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ സമരങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നു.

ആര്‍എസ്പി നേതാവ് അസീസിന്റെ പ്രസ്താവനയിലെ വികാരം ഉള്‍ക്കൊളളുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമര്‍ശിച്ചും ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്നും അഭിപ്രായപ്പെട്ട് അസീസ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ കെ.മുരളീധരന്റെ അഭിപ്രായ പ്രകടനവും.