‘ഉമ്മന്‍ ചാണ്ടി പ്രസിഡന്റായാല്‍ പാര്‍ട്ടിയിലെ എല്ലാ കോമ്പിനേഷനും ശരിയാകും’; പിന്തുണച്ച് വീണ്ടും കെ. മുരളീധരന്‍

September 14, 2017, 11:22 am
‘ഉമ്മന്‍ ചാണ്ടി പ്രസിഡന്റായാല്‍ പാര്‍ട്ടിയിലെ എല്ലാ കോമ്പിനേഷനും ശരിയാകും’; പിന്തുണച്ച് വീണ്ടും കെ. മുരളീധരന്‍
Politics

കെപിസിസി പ്രസിഡന്റാകാന്‍ ഏറ്റവും യോഗ്യന്‍ ഉമ്മന്‍ ചാണ്ടിയെന്ന് കെ മുരളീധരന്‍ എംഎല്‍എ. ഉമ്മന്‍ ചാണ്ടി പ്രസിഡന്റായാല്‍ പാര്‍ട്ടിയിലെ എല്ലാ കോമ്പിനേഷനും ശരിയാകും. പ്രതിപക്ഷ നേതാവാകാന്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും യോഗ്യരാണ്. ഉമ്മന്‍ ചാണ്ടിയുടെ യോഗ്യതയെ കുറിച്ച് ചോദിച്ചപ്പോഴാണ് കൊല്ലത്ത് മറുപടി പറഞ്ഞതെന്നും മുരളീധരന്‍ പറഞ്ഞു.

പ്രതിപക്ഷ നേതൃനിരയിലേക്ക് വരാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനാണെന്ന് കെ കെ.മുരളീധരന്‍ പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടി നേതൃത്വം ഏറ്റെടുക്കണമെന്നതാണ് പ്രവര്‍ത്തകരുടെ ആഗ്രഹം. ഈ ആഗ്രഹം ഉള്‍ക്കൊളളുന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ സമരങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന ആവശ്യം ഉയരുകുയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .ആര്‍എസ്പി നേതാവ് അസീസിന്റെ പ്രസ്താവനയിലെ വികാരം ഉള്‍ക്കൊളളുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമര്‍ശിച്ചും ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്നും അഭിപ്രായപ്പെട്ട് അസീസ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ കെ.മുരളീധരന്റെ അഭിപ്രായ പ്രകടനവും

പ്രതിപക്ഷ നേതാവാന്‍ ചെന്നിത്തലയേക്കാള്‍ യോഗ്യന്‍ ഉമ്മന്‍ചാണ്ടിയെന്ന കെ. മുരളീധരന്റെ നിലപാടിനെതിരെ ഇന്നലെ വിഡി സതീശന്‍ എംഎല്‍എ രംഗത്തെത്തിയിരുന്നു. മുന്നണിയില്‍ അനാവശ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കരുത് എന്നായിരുന്നു വിഡി സതീശന്‍ പറഞ്ഞത്.