‘നേതൃത്വം മാറണമെന്ന് പറഞ്ഞിട്ടില്ല’; പ്രസ്താവന തിരുത്തി കെ. മുരളീധരന്‍; പ്രതിപക്ഷ നേതാവാകാന്‍ ഉമ്മന്‍ചാണ്ടി യോഗ്യന്‍ തന്നെ 

September 12, 2017, 11:18 am
 ‘നേതൃത്വം മാറണമെന്ന് പറഞ്ഞിട്ടില്ല’; പ്രസ്താവന തിരുത്തി കെ. മുരളീധരന്‍;  പ്രതിപക്ഷ നേതാവാകാന്‍ ഉമ്മന്‍ചാണ്ടി യോഗ്യന്‍ തന്നെ 
Politics

തിരുവനന്തപുരം: നിലവിലെ കോണ്‍ഗ്രസ് നേതൃത്വം മാറണമെന്ന് പറഞ്ഞിട്ടില്ലെന്ന് കെ.മുരളീധരന്‍. പ്രസ്താവനകള്‍ വളച്ചൊടിക്കുന്നവര്‍ക്ക് മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്നറിയില്ല. പ്രതിപക്ഷ നേതാവാകാന്‍ ഉമ്മന്‍ ചാണ്ടിയും യോഗ്യനാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കെ. മുരളീധരന്‍ പറഞ്ഞു.

പ്രതിപക്ഷ നേതൃനിരയിലേക്ക് വരാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനാണെന്ന് കെ കെ.മുരളീധരന്‍ പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടി നേതൃത്വം ഏറ്റെടുക്കണമെന്നതാണ് പ്രവര്‍ത്തകരുടെ ആഗ്രഹം. ഈ ആഗ്രഹം ഉള്‍ക്കൊളളുന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ സമരങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന ആവശ്യം ഉയരുകുയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .ആര്‍എസ്പി നേതാവ് അസീസിന്റെ പ്രസ്താവനയിലെ വികാരം ഉള്‍ക്കൊളളുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമര്‍ശിച്ചും ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്നും അഭിപ്രായപ്പെട്ട് അസീസ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ കെ.മുരളീധരന്റെ അഭിപ്രായ പ്രകടനവും

പ്രതിപക്ഷ നേതാവാന്‍ ചെന്നിത്തലയേക്കാള്‍ യോഗ്യന്‍ ഉമ്മന്‍ചാണ്ടിയെന്ന കെ. മുരളീധരന്റെ നിലപാടിനെതിരെ ഇന്നലെ വിഡി സതീശന്‍ എംഎല്‍എ രംഗത്തെത്തിയിരുന്നു. മുന്നണിയില്‍ അനാവശ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കരുത് എന്നായിരുന്നു വിഡി സതീശന്‍ പറഞ്ഞത്.