‘ആട് കടിച്ച ഇല പിന്നെ ഒരുകാലത്തും തളിര്‍ക്കില്ലെന്ന് കോടിയേരി മനസിലാക്കണം’; അമിത് ഷായെ പരിഹസിച്ചതിനെതിരെ സുരേന്ദ്രന്‍ രംഗത്ത്

October 5, 2017, 3:39 pm

‘ആട് കടിച്ച ഇല പിന്നെ ഒരുകാലത്തും തളിര്‍ക്കില്ലെന്ന് കോടിയേരി മനസിലാക്കണം’; അമിത് ഷായെ പരിഹസിച്ചതിനെതിരെ സുരേന്ദ്രന്‍ രംഗത്ത്
Politics

ബിജെപി നടത്തുന്ന ജനരക്ഷായാത്രയുമായി ബന്ധപ്പെട്ട് അമിത് ഷായെ പരിഹസിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ജനരക്ഷായാത്രയില്‍ അമിത് ഷാ പങ്കെടുക്കുന്നത് ആട് ഇല കടിക്കുന്നതു പോലെയാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പരിഹാസത്തിനാണ് സുരേന്ദ്രന്‍ മറുപടി നല്‍കിയത്. ആടു കടിച്ച ഇല പിന്നെ ഒരു കാലത്തും തളിര്‍ക്കില്ലെന്നു കോടിയേരി മനസ്സിലാക്കണമെന്നായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം.