പ്രതിപക്ഷത്തിന് ആയുധം നല്‍കാതിരിക്കാന്‍ സര്‍ക്കാരും ശ്രദ്ധിക്കണം; കോടിയേരിയുടെ പ്രസ്താവന സ്വാഗതം ചെയ്ത് കാനം; ‘ചില സന്ദര്‍ഭങ്ങളില്‍ ചിലത് പറയേണ്ടി വരും, അത് ഇനിയും പറയും’ 

April 15, 2017, 2:27 pm
പ്രതിപക്ഷത്തിന് ആയുധം നല്‍കാതിരിക്കാന്‍ സര്‍ക്കാരും ശ്രദ്ധിക്കണം; കോടിയേരിയുടെ പ്രസ്താവന സ്വാഗതം ചെയ്ത് കാനം; ‘ചില സന്ദര്‍ഭങ്ങളില്‍ ചിലത് പറയേണ്ടി വരും, അത് ഇനിയും പറയും’ 
Politics

ചര്‍ച്ചകളിലൂടെ ഇടതുപക്ഷം മുന്നോട്ട് പോകണമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സ്വാഗതം ചെയ്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഏത് തരം ചര്‍ച്ചയ്ക്കും സിപിഐ തയ്യാര്‍. പ്രതിപക്ഷത്തിന് ആയുധം നല്‍കരുതെന്നാണ് കോടിയേരി പറഞ്ഞതെന്നും തങ്ങള്‍ക്കും അതേ അഭിപ്രായമാണ് ഉള്ളതെന്നും കാനം പറഞ്ഞു. ആയുധം നല്‍കാതിരിക്കാന്‍ സര്‍ക്കാരും ഘടകകക്ഷികളും ഒരുപോലെ ശ്രമിക്കണം.

സര്‍ക്കാരിനെതിരെയുള്ള സിപിഐയുടെ വിമര്‍ശനത്തിന് എണ്ണമിട്ട് മറുപടി പറഞ്ഞ കോടിയേരിയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് കാനത്തിന്റെ പ്രതികരണം. സിപിഐയും സിപിഐഎമ്മും തമ്മില്‍ പ്രശ്‌നമില്ല. മലപ്പുറം തെരഞ്ഞെടുപ്പില്‍ അത് കണ്ടതാണ്. ചില സന്ദര്‍ഭങ്ങളില്‍ ചില കാര്യങ്ങള്‍ പറയേണ്ടിവരുമെന്നും അത് ഇനിയും പറയുമെന്നും കാനം പറഞ്ഞു.

മുന്നണിയെ നന്നാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചില കാര്യങ്ങള്‍ പറയേണ്ടി വന്നത്. സര്‍ക്കാറിനെ ശക്തിപ്പെടുത്താനാണ് സിപിഐ അന്നും ഇന്നും ശ്രമിച്ചത്. പ്രതിപക്ഷത്തിന് ആയുധമാക്കാന്‍ കഴിയുന്ന ഒരു വാക്കോ പ്രവൃത്തിയോ സിപിഐയില്‍ നിന്ന് ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന് മുതലാളികളുടെ മുഖമാണെന്ന് പറഞ്ഞിട്ടില്ല. ട്രേഡ് യൂണിയനുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടാകുമ്പാള്‍ ചില കാര്യങ്ങള്‍ പറയേണ്ടിവരും.
കാനം രാജേന്ദ്രന്‍, സിപിഐ സംസ്ഥാന സെക്രട്ടറി

എവിടെയും ചര്‍ച്ചക്ക് തയ്യാറാണ്. പ്രായം കൂടിയ പാര്‍ട്ടിയെന്ന നിലയിലാണ് സിപിഐയെ കോടിയേരി വല്യേട്ടന്‍ എന്ന് പറഞ്ഞതെങ്കില്‍ അത് ശരിയാണെന്നും കാനം പറഞ്ഞു. സിപിഐ 1925ലും സിപിഐഎം 1964ലുമാണ് രൂപീകരിച്ചത്. മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ട് പോകുമെന്ന നിലപാട് ആവര്‍ത്തിക്കാനും കാനം മറന്നില്ല.

നിലമ്പൂര്‍ വിഷയത്തില്‍ കോടിയേരി പറഞ്ഞത് സിപിഐഎമ്മിന്റേയും താന്‍ പറഞ്ഞത് സിപിഐയുടേയും നിലപാടാണെന്ന വ്യക്തത വരുത്താനും കാനം അവസരം ഉപയോഗിച്ചു.