‘ഒരാള്‍ കേന്ദ്രമന്ത്രിയായത് കൊണ്ട് രാജ്യം മുഴുവന്‍ പിടിച്ചടക്കാന്‍ സാധിക്കില്ല’; കണ്ണന്താനം മന്ത്രിയായത് നല്ലത് തന്നെയെന്ന് കെ.എം മാണി; നോട്ട് നിരോധനം ഉദ്ദേശിച്ച ഫലം ചെയ്തില്ല

September 11, 2017, 1:43 pm

‘ഒരാള്‍ കേന്ദ്രമന്ത്രിയായത് കൊണ്ട് രാജ്യം മുഴുവന്‍ പിടിച്ചടക്കാന്‍ സാധിക്കില്ല’; കണ്ണന്താനം മന്ത്രിയായത് നല്ലത് തന്നെയെന്ന് കെ.എം മാണി; നോട്ട് നിരോധനം ഉദ്ദേശിച്ച ഫലം ചെയ്തില്ല
Politics

ഒരാള്‍ കേന്ദ്രമന്ത്രിയായത് കൊണ്ട് രാജ്യം മുഴുവന്‍ പിടിച്ചടക്കാന്‍ സാധിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രിപദവിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കണ്ണന്താനം മന്ത്രിയായത് നല്ലതാണെന്നും കേരളത്തിന്റെ പ്രാതിനിധ്യം കേന്ദ്രത്തിലുണ്ടാകുമെന്നും പറഞ്ഞ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ച നോട്ട് നിരോധനം ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്നും വ്യക്തമാക്കി. ജിഎസ്ടി നിലവില്‍ വന്നിട്ടും കേരളത്തിലെ നികുതി പിരിവ് കൂടിയിട്ടില്ലെന്നും മുന്‍ ധനകാര്യ മന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലെ മന്ത്രിസഭാ പുനഃസംഘടനയില്‍ കേരളത്തില്‍ നിന്നും കെ.എം മാണിയുടെ മകന്‍ ജോസ് കെ മാണി ഉള്‍പ്പെട്ടേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.