ജിഷ്ണു സമരം: ‘സര്‍ക്കാരിനെതിരെ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡിസൈന്‍; നാദാപുരം നന്ദിഗ്രാമായെന്ന് പ്രചാരണം’; കോണ്‍ഗ്രസ്-കാവിസംഘ സഹകരണമാണ് പിന്നിലെന്ന് കോടിയേരി

April 14, 2017, 8:42 am
ജിഷ്ണു സമരം: ‘സര്‍ക്കാരിനെതിരെ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡിസൈന്‍; നാദാപുരം നന്ദിഗ്രാമായെന്ന് പ്രചാരണം’; കോണ്‍ഗ്രസ്-കാവിസംഘ സഹകരണമാണ് പിന്നിലെന്ന് കോടിയേരി
Politics
Politics
ജിഷ്ണു സമരം: ‘സര്‍ക്കാരിനെതിരെ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡിസൈന്‍; നാദാപുരം നന്ദിഗ്രാമായെന്ന് പ്രചാരണം’; കോണ്‍ഗ്രസ്-കാവിസംഘ സഹകരണമാണ് പിന്നിലെന്ന് കോടിയേരി

ജിഷ്ണു സമരം: ‘സര്‍ക്കാരിനെതിരെ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡിസൈന്‍; നാദാപുരം നന്ദിഗ്രാമായെന്ന് പ്രചാരണം’; കോണ്‍ഗ്രസ്-കാവിസംഘ സഹകരണമാണ് പിന്നിലെന്ന് കോടിയേരി

ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന്റെ മറപറ്റി എല്‍ഡിഎഫ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗ്രാന്‍ഡ് മാസ്റ്റര്‍ ഡിസൈനാണ് തയ്യാറാക്കിയിരുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിനായി കോണ്‍ഗ്രസ് നേതൃത്വത്തിലുളള മുന്നണി കാവിസംഘവുമായി സഹകരിച്ചുവെന്നും കോടിയേരി വ്യക്തമാക്കുന്നു. സിപിഐഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയുടെ എഡിറ്റ് പേജില്‍ എഴുതിയ ജിഷ്ണു സമരം ബാക്കിപത്രമെന്ന ലേഖനത്തിലാണ് കോടിയേരിയുടെ നിരീക്ഷണങ്ങള്‍. ഇഎംഎസ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം തന്നെ ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ ഡിജിപി ഓഫിസിന് മുന്നില്‍ സമരത്തിന് എത്തിയതും സംഘര്‍ഷം സൃഷ്ടിച്ചതും യാദൃശ്ചികമല്ല. ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന പല തലങ്ങളില്‍ നടന്നിട്ടുണ്ടെന്നും കോടിയേരി വിശദമാക്കുന്നു.

ലേഖനത്തില്‍ നിന്നും

ആര്‍എസ്എസും ബിജെപിയും മതനിരപേക്ഷ ഇന്ത്യയെ ഹിന്ദുവര്‍ഗീയരാഷ്ട്രമാക്കാനുള്ള കൊണ്ടുപിടിച്ച പരിശ്രമത്തിലാണ്. അതിനുവേണ്ടി രാജ്യവ്യാപകമായി വര്‍ഗീയതയും ശിഥിലീകരണവും കെട്ടഴിച്ചുവിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലും കേരളം പൊതുവില്‍ സാമുദായികസൌഹാര്‍ദം നിലനിര്‍ത്തുന്നുണ്ട്. അതിന് കാരണം എല്‍ഡിഎഫിന്റെ, വിശിഷ്യാ സിപിഐ എമ്മിന്റെ ശക്തിയാണ്. അത് ദുര്‍ബലപ്പെടുത്താന്‍ പലതരം അടവുകള്‍ പ്രയോഗിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ജിഷ്ണുവിന്റെ കുടുംബത്തിന്റെ മറപറ്റി എല്‍ഡിഎഫ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗ്രാന്‍ഡ് മാസ്റ്റര്‍ ഡിസൈനാണ് തയ്യാറാക്കിയിരുന്നത്. ഇതിന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി കാവിസംഘവുമായി സഹകരിച്ചു. ബൂര്‍ഷ്വാമാധ്യമങ്ങളാകട്ടെ അസാധാരണമായ രീതിയില്‍ അതിനോട് ചായുകയും ചെയ്തു. പൊലീസിനെ പഴി പറഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാരിനെ ന്യൂനപക്ഷവിരുദ്ധമെന്നും പൗരാവകാശങ്ങള്‍ ലംഘിക്കുന്ന സംവിധാനമാണെന്ന് വരുത്താനും ശ്രമിക്കുന്നുണ്ട്.

ജിഷ്ണുവിന്റെ കുടുംബം ഡിജിപി ഓഫീസിനുമുന്നില്‍ നടത്തിയ സമരത്തെ തുടര്‍ന്ന് ആ കുടുംബം താമസിക്കുന്ന നാദാപുരത്തും വളയത്തും ഇടതുപക്ഷ തൊഴിലാളിപ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനുള്ള മുതലെടുപ്പ് രാഷ്ട്രീയവും അരങ്ങേറിയിരുന്നു. മുസ്‌ളിംലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ സര്‍ക്കാര്‍വിരുദ്ധ പ്രകടനം ഇതിന്റെ ഭാഗമായി നടന്നു. നാദാപുരം നന്ദിഗ്രാം ആയി എന്ന് വിളിച്ചുപറഞ്ഞുകൊണ്ടുള്ള ആഹ്‌ളാദപ്രകടനമായി അത് മാറി. നന്ദിഗ്രാമിലെപോലെ സിപിഐഎമ്മിനെ ഒറ്റപ്പെടുത്തുക, എല്‍ഡിഎഫ് സര്‍ക്കാരിനെ പുറത്താക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു ഉയര്‍ത്തിയത്. എന്നാല്‍, നെഹ്‌റു കോളേജിലെ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിനെ പൊലീസ് അറസ്റ്റ് ചെയ്ത ദിവസം രാത്രി വളയത്ത് വന്‍ ജനാവലി അണിനിരന്ന് എല്‍ഡിഎഫ് സര്‍ക്കാരിനുപിന്നില്‍ ഈ നാട്ടിലെ ജനങ്ങളുണ്ടെന്ന് പ്രഖ്യാപിച്ച് ശത്രുവര്‍ഗത്തിന് മറുപടി നല്‍കി.

ജിഷ്ണുവിന്റെ കൂട്ടുകാരും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ പ്രകടനത്തിലും യോഗത്തിലും പങ്കെടുത്തു. നാദാപുരത്തിന്റെയും വളയത്തിന്റെയും മണ്ണ് നന്ദിഗ്രാമാകില്ല എന്നാണ് അവര്‍ പ്രഖ്യാപിച്ചത്. ഈ ജനവികാരം ബൂര്‍ഷ്വാമാധ്യമങ്ങളില്‍ പ്രതിഫലിക്കില്ല. എല്‍ഡിഎഫ് സര്‍ക്കാരിനെ പച്ചക്കള്ളങ്ങളും അര്‍ധസത്യങ്ങളും വളച്ചൊടിക്കലുകളുംകൊണ്ട് ആക്രമിക്കുകയാണ്. മാധ്യമങ്ങള്‍ അഴിച്ചുവിടുന്ന ഈ പ്രചാരണകോലാഹലത്തെ അതിജീവിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിയുമെന്നും കോടിയേരി പറയുന്നു.

ഈ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനും എല്‍ഡിഎഫ് സര്‍ക്കാരിനുംനേരെ മുഖപ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും വിമര്‍ശനങ്ങളും ഉപദേശങ്ങളും മാധ്യമങ്ങള്‍ ചൊരിയുന്നുണ്ട്. ബംഗാള്‍ അനുഭവം മറക്കാതെ പഠിക്കണമെന്നാണ് പലരുടെയും ഉപദേശം.പശ്ചിമബംഗാളിലെ അനുഭവത്തില്‍നിന്ന് രണ്ടുതരം പാഠം പഠിച്ചുകൊണ്ടാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും കോടിയേരി പറയുന്നു.