സിപിഐക്ക് മറുപടി നല്‍കാനൊരുങ്ങി സിപിഐഎം; കോടിയേരിയുടെ വാര്‍ത്താ സമ്മേളനം നാളെ; കാനത്തെ അഭിനന്ദിച്ച് ചെന്നിത്തല; ‘ഇടതുമുന്നണി ആശയക്കുഴപ്പത്തില്‍’

April 14, 2017, 11:50 am

സിപിഐക്ക് മറുപടി നല്‍കാനൊരുങ്ങി സിപിഐഎം; കോടിയേരിയുടെ വാര്‍ത്താ സമ്മേളനം നാളെ; കാനത്തെ അഭിനന്ദിച്ച് ചെന്നിത്തല; ‘ഇടതുമുന്നണി ആശയക്കുഴപ്പത്തില്‍’
Politics

സിപിഐഎമ്മിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തിനെതിരെയും സിപിഐ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാനൊരുങ്ങി കോടിയേരി ബാലകൃഷ്ണന്‍. നാളെ കണ്ണൂരില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തിലാണ് വിമര്‍ശനങ്ങള്‍ക്ക് സിപിഐഎം സംസ്ഥാന സെക്രട്ടറി തന്നെ മറുപടി നല്‍കാന്‍ എത്തുന്നത്. പരസ്യപ്രതികരണങ്ങള്‍ പാടില്ലെന്നും വിയോജിപ്പുകള്‍ മുന്നണിക്കകത്ത് പറയണമെന്നും സിപിഐഎം നിര്‍ദേശം നല്‍കിയതായാണ് വിവരങ്ങള്‍.

അതേസമയം സര്‍ക്കാരിനെതിരെയുളള എതിര്‍പ്പുകള്‍ വ്യക്തമാക്കിയ സിപിഐയെയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. പ്രതിപക്ഷം പറഞ്ഞതെല്ലാം ഇപ്പോള്‍ സത്യമാണെന്ന് തെളിയുന്നു. ഇടതുമുന്നണി ആശയക്കുഴപ്പത്തിലാണെന്നും അദ്ദേഹം ഡ്ല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജാള്യത മറയ്ക്കാനാണ് ജിഷ്ണു പ്രണോയിയുടെ കുടുംബം നടത്തിയ സമരത്തില്‍ സിപിഐഎം ഗൂഢാലോചന ആരോപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഐക്ക് പ്രതിപക്ഷത്തിന്റെ നിലപാടല്ല, സിപിഐയുടേത് ഇടതുപക്ഷത്തിന്റെ നിലപാടാണെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്നലെ പറഞ്ഞത്. സിപിഐക്ക് പ്രതിപക്ഷത്തിന്റെ നിലപാടാണെന്ന സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു കാനം. കാരാട്ട് പരസ്യമായി പറഞ്ഞതിനാലാണ് പരസ്യ മറുപടിയെന്നും കാനം പറഞ്ഞു.

നിലമ്പൂര്‍ ഏറ്റുമുട്ടല്‍ തെറ്റെന്നത് ഇന്ത്യ ഒട്ടാകെയുള്ള ഇടത് നിലപാടാണ്. അതെങ്ങനെ പ്രതിപക്ഷ നിലപാടാകുമെന്നും കാനം ചോദിച്ചു. നിലമ്പൂര്‍ മാവോയിസ്റ്റ് കൊല, ഇടുക്കിയിലെ ഭൂമി കയ്യേറ്റം, ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരായ പൊലീസ് നടപടി തുടങ്ങി സിപിഐഎമ്മുമായി അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളിലെല്ലാം കൃത്യമായ നിലപാട് പ്രഖ്യാപിച്ചാണ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന് ശേഷം കാനം മാധ്യമങ്ങളെ കണ്ടത്.