‘തക്കം പാര്‍ത്തിരിക്കുന്ന പ്രതിപക്ഷത്തിന് ഇടത് നേതാക്കള്‍ ആയുധം കൊടുക്കരുത്; ശത്രുവര്‍ഗത്തിന്റെ കുത്തിത്തിരിപ്പുകളെ ഒന്നിച്ച് നേരിടണം’; കാനത്തിന് മറുപടിയുമായി കോടിയേരി 

April 15, 2017, 12:09 pm
‘തക്കം പാര്‍ത്തിരിക്കുന്ന പ്രതിപക്ഷത്തിന് ഇടത് നേതാക്കള്‍ ആയുധം കൊടുക്കരുത്; ശത്രുവര്‍ഗത്തിന്റെ കുത്തിത്തിരിപ്പുകളെ ഒന്നിച്ച് നേരിടണം’; കാനത്തിന് മറുപടിയുമായി കോടിയേരി 
Politics
Politics
‘തക്കം പാര്‍ത്തിരിക്കുന്ന പ്രതിപക്ഷത്തിന് ഇടത് നേതാക്കള്‍ ആയുധം കൊടുക്കരുത്; ശത്രുവര്‍ഗത്തിന്റെ കുത്തിത്തിരിപ്പുകളെ ഒന്നിച്ച് നേരിടണം’; കാനത്തിന് മറുപടിയുമായി കോടിയേരി 

‘തക്കം പാര്‍ത്തിരിക്കുന്ന പ്രതിപക്ഷത്തിന് ഇടത് നേതാക്കള്‍ ആയുധം കൊടുക്കരുത്; ശത്രുവര്‍ഗത്തിന്റെ കുത്തിത്തിരിപ്പുകളെ ഒന്നിച്ച് നേരിടണം’; കാനത്തിന് മറുപടിയുമായി കോടിയേരി 

പ്രതിപക്ഷത്തിന് ഇടത് നേതാക്കള്‍ ആയുധം നല്‍കരുതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശത്രുക്കള്‍ക്ക് മുതലെടുപ്പിന് അവസരം ഒരുക്കരുത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനത്തിന്റെ പ്രതികരണങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപയോഗിക്കുന്നുവെന്നും കോടിയേരി. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം. ഭരണത്തിലെ അഭിപ്രായ ഭിന്നത പുറത്തുപറയുന്നത് ഭരണത്തെ ദുര്‍ബലപ്പെടുത്തും. സിപിഐയും സിപിഐഎമ്മും യോജിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് വേണ്ടത്. തക്കംപാര്‍ത്തിരിക്കുന്ന പ്രതിപക്ഷത്തിന് ആയുധം കൊടുക്കരുതെന്നും കോടിയേരി ആവര്‍ത്തിച്ചു. കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് നടത്തിയ വാര്‍ത്താ സമ്മേളനത്തിന് മറുപടി ഭരണനേട്ടങ്ങള്‍ വിലയിരുത്തിയാണ് കോടിയേരി നല്‍കിയത്.

മുന്നണിക്കുള്ളിലെ അഭിപ്രായ വ്യത്യാസം സ്വാഭാവികമാണെന്നും എന്നാല്‍ അതൊന്നും പ്രചരിപ്പിക്കുന്ന തരത്തില്‍ വലുതല്ലെന്നും കോടിയേരി പറഞ്ഞു. പ്രതിപക്ഷത്തിന്റെ മുതലെടുപ്പ് വിജയിക്കാന്‍ പോകുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവര്‍ത്തിച്ചു.

നിലമ്പൂരിലെ മാവോയിസ്റ്റ് മരണത്തെ വ്യാജ ഏറ്റുമുട്ടലാക്കാന്‍ പ്രചാരണം നടക്കുന്നു. കസ്റ്റഡയിലെടുത്ത് കൊലപ്പെടുത്തുന്നതിനാണ് വ്യാജ ഏറ്റുമുട്ടല്‍ എന്ന് പറയുന്നത്. അതല്ല നിലമ്പൂരില്‍ നടന്നത്. മാവയിസ്റ്റുകള്‍ പോലും അത്തരത്തില്‍ ഒരു ആക്ഷേപം ഉന്നയിച്ചിട്ടില്ല. പൊലീസിന് നേരെ ആക്രമണം ഉണ്ടായപ്പോള്‍ തിരിച്ചടിച്ചതാണ്. ഇതരസംസ്ഥാനത്ത് നിന്നുള്ള മാവോയിസ്റ്റുകളാണ് മരിച്ചത്. നക്‌സല്‍ വര്‍ഗീസിനെ പൊലീസ് പിടികൂടി കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് കൊന്നത് പോലൊരു സംഭവമല്ല നിലമ്പൂരില്‍ നടന്നത്.

യുഎപിഎ നിയമം യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന സമയത്ത് ഇത് ദുരുപയോഗം ചെയ്യുമെന്ന് പറഞ്ഞ് പാര്‍ലമെന്റില്‍ പ്രതിഷേധം ഉയര്‍ത്തിയ പാര്‍ട്ടിയാണ് സിപിഐഎം. അന്നും ഇന്നും യുഎപിഎക്ക് എതിരാണ് സിപിഐഎം. യുഎപിഎ ദുരുപയോഗപ്പെടുത്തുന്ന ഒരു സംഭവവും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി അടക്കം പ്രഖ്യാപിച്ചതാണ്.

മന്ത്രിസഭാ തീരുമാനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് യാതൊരുവിധ വിലക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല. താമസംവിന ജനങ്ങളിലെത്തിക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. വിവരാവകാശ നിയമത്തിന്റെ പേരില്‍ വിവാദങ്ങളുണ്ടാക്കേണ്ട.

നക്‌സല്‍ വര്‍ഗീസിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തണമെന്ന് സിപിഐഎം തന്നെയാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. വര്‍ഗീസിനെ മോശക്കാരനായ സത്യവാങ്മൂലം തിരുത്തണമെന്ന് തന്നെയാണ് സിപിഐഎം നിലപാട്. ഇക്കാര്യത്തില്‍ സിപിഐ നിലപാട് തന്നെയാണ് സിപിഐഎമ്മിന്റേയും. രണ്ടാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ശരിയല്ല.

സ്വാശ്രയ മാനേജ്‌മെന്റിനെതിരെ ശക്തമായ നടപടിയെടുത്തത് പിണറായി സര്‍ക്കാര്‍. ജിഷ്ണുവിന്റെ കുടുംബം പരാതിയുണ്ടായിരുന്നെങ്കില്‍ ആദ്യം കണ്ടത് പോലെ മുഖ്യമന്ത്രിയെ ആയിരുന്നു വിവരം അറിയിക്കേണ്ടത്. അല്ലാതെ ഡിജിപി ഓഫീസിന് മുന്നിലെ സമരം മറ്റൊരു തലത്തിലേക്കാണ് പോയത്. മഹിജ സമരം നടത്തേണ്ടതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.

സിപിഐ രണ്ട് മുന്നണികളിലും പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ്. സിപിഐ മുന്നണിയിലും യുഡിഎഫ് മുന്നണിയിലും പ്രവര്‍ത്തിച്ച് പരിചയമുള്ള പാര്‍ട്ടിയാണ് സിപിഐ. അതിനാല്‍ ഭരണകാര്യത്തില്‍ അവര്‍ക്കാണ് കൂടുതല്‍ അനുഭവജ്ഞാനം ഉള്ളതെന്ന് കൊട്ടാനും കോടയേരി അവസരം ഉപയോഗിച്ചു. അതുകൊണ്ട് ഭരണത്തില്‍ അവര്‍ കൂടുതല്‍ അഭിപ്രായം പറഞ്ഞ് സര്‍ക്കാരിനെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്.

ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക തന്നെ വേണം. ഒഴിപ്പിക്കുന്നതിനെ തടയാന്‍ പാടില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ദേവികുളത്ത് സബ്കളക്ടറെ തടഞ്ഞത് പ്രാദേശിക ഇടപെടല്‍. ദേവീകുളത്തെ കയ്യേറ്റം നേരത്തെ ഒഴിപ്പിച്ചത് സിപിഐഎം ഇടപെട്ടിട്ടായിരുന്നു.

താൻ ആഭ്യന്തരമന്ത്രിയായിരുന്ന സമയത്ത് രമൺ ശ്രീവാസ്തവ ഡിജിപിയായിരുന്നുവെന്നും ആരോപണങ്ങളിൽനിന്ന് കുറ്റവിമുക്തനായ വ്യക്തിയാണ് അദ്ദേഹമെന്നും കോടിയേരി പറഞ്ഞു. പഴയ കാര്യങ്ങൾ പരിശോധിച്ചാൽ ആരെയും ഒരു സ്ഥാനത്തും നിയമിക്കാനാകില്ലെന്നും വാദം.

രാഷ്ട്രീയ വിഷയങ്ങളില്‍ ഭിന്നാഭിപ്രായം ഉണ്ടാവാമെന്നും അത് തുറന്നു പറയുന്നതില്‍ തെറ്റില്ലെന്നും കോടിയേരി പറഞ്ഞു. ചിലപ്പോള്‍ പരസ്യ വിമര്‍ശനങ്ങളുമാകാം. അതിലൊന്നും ഒരു തെറ്റുമില്ല. ഇപ്പോളുണ്ടായ അഭിപ്രായ പ്രകടനങ്ങളില്‍ വലിയ പ്രശ്‌നമുണ്ടെന്ന് കാണിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുണ്ട്. ഇത് കണ്ട് ആരും മനപ്പായസം ഉണ്ണേണ്ടെന്നാണ് പ്രതിപക്ഷ നേതാവിനോട് പറയാനുള്ളതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണമെന്ന് തന്നെയാണ് സിപിഐ ആഗ്രഹിക്കുന്നത്. അതുതന്നെയാണ് സിപിഐഎമ്മും ആഗ്രഹിക്കുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചയാവാമെന്നും കോടിയേരി പറഞ്ഞു.

സ്വാശ്രയ മാനേജ്‌മെന്റിനെതിരെ ശക്തമായ നടപടിയെടുത്തത് പിണറായി സര്‍ക്കാരാണെന്നും കോടിയേരി പറഞ്ഞു. ജിഷ്ണുവിന്റെ കുടുംബം പരാതിയുണ്ടായിരുന്നെങ്കില്‍ ആദ്യം കണ്ടത് പോലെ മുഖ്യമന്ത്രിയെ ആയിരുന്നു വിവരം അറിയിക്കേണ്ടത്. അല്ലാതെ ഡിജിപി ഓഫീസിന് മുന്നിലെ സമരം നടത്തുകയല്ല വേണ്ടിയിരുന്നത്. ആ സമരം മറ്റൊരു തലത്തിലേക്കാണ് പോയത്.

കാനം രാജന്‍ ഉന്നയിച്ച യുഎപിഎ, വിവരാവകാശ നിയമം, നക്‌സല്‍ വര്‍ഗീസ് സത്യവാങ്മൂലം, മഹിജയുടെ സമരം, മൂന്നാര്‍ കയ്യേറ്റം, നിലമ്പൂരിലെ മാവോയിസ്റ്റ് കൊലപാതകം, രമണ്‍ ശ്രീവാസ്തവ തുടങ്ങി എല്ലാ വിഷയങ്ങളിലും എണ്ണിയെണ്ണി മറുപടി പറഞ്ഞും ചിലയിടങ്ങളില്‍ സിപിഐയെ പരിഹസിച്ചും ഉപദേശിച്ചുമാണ് കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനം പൂര്‍ത്തിയാക്കിയത്.