കുമ്മനത്തിൻ്റെ തുറന്ന കത്തിന് ചുട്ട മറുപടിയുമായി കോടിയേരി  

October 13, 2017, 3:19 pm
 കുമ്മനത്തിൻ്റെ തുറന്ന കത്തിന് ചുട്ട മറുപടിയുമായി കോടിയേരി  
Politics
Politics
 കുമ്മനത്തിൻ്റെ തുറന്ന കത്തിന് ചുട്ട മറുപടിയുമായി കോടിയേരി  

കുമ്മനത്തിൻ്റെ തുറന്ന കത്തിന് ചുട്ട മറുപടിയുമായി കോടിയേരി  

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ തൻ്റെ ഫേസ്ബുക്ക് പേജിൽ ‘’പൊറുതിമുട്ടിച്ചാൽ വിമോചന സമരവും’’ എന്ന തലക്കെട്ടോടെ കോടിയേരിക്കയച്ച തുറന്ന കത്തിന് ചുട്ട മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ രംഗത്ത്. ബി.ജെ.പിയുടെ ജനരക്ഷാ യാത്രയെ സി.പി.ഐ എം ഭയപ്പാടോടെ നോക്കിക്കാണുന്നു എന്നായിരുന്നു കുമ്മനത്തിൻ്റെ കത്തിലെ സാരാംശം.

ബി.ജെ.പിയുടെ യാത്ര മതസൗഹാര്‍ദ്ദം തകര്‍ക്കാനും ജാതി വേര്‍തിരിവുണ്ടാക്കാനുമാണെന്ന സിപിഎം ആരോപണം തികച്ചും അസത്യമാണെനന്നായിരുന്നു കുമ്മനത്തിന്റെ പ്രധാനവാദം. എന്നാൽ ജനരക്ഷായാത്രയെ സിപിഐ എം ഭയക്കുന്നു എന്ന കുമ്മനത്തിന്റെ കണ്ടുപിടുത്തം ഈ ആണ്ടിലെ വലിയ തമാശയാണ് എന്നാണ് കോടിയേരി പ്രതികരിച്ചത്. ജാതിമത വേര്‍തിരിവുണ്ടാക്കുന്ന ഒരു വാക്കുപോലും ജനരക്ഷായാത്രയില്‍ ഉണ്ടായില്ലായെന്ന കുമ്മനത്തിന്റ സാക്ഷി പറച്ചില്‍ പെരുംകള്ളമാണെന്നും ഇത്തരം അസത്യപ്രചാരണം കൊണ്ട് ബി.ജെ. പിയുടെ വര്‍ഗ്ഗീയ വിഷനാവ് മറച്ചുവെയ്ക്കാനാവില്ല എന്നും കോടിയേരി പോസ്റ്റിൽ പറയുന്നു.

എന്നാൽ ജാതി-മത വേര്‍തിരിവുണ്ടാക്കുന്ന ഒരു വാക്കുപോലും ഒരിടത്തും പറയുകയോ പ്രസംഗിക്കുകയോ ചെയ്തിട്ടില്ല എന്ന കുമ്മനത്തിന്റെ അഭിപ്രായത്തോട് പാർട്ടി സെക്രട്ടറി പ്രതികരിച്ചത് ഇങ്ങനെയാണ്;മുസ്ലീം സമൂദായത്തെ ശത്രുവായി പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസംഗങ്ങളുടെ ഘോഷയാത്രയാണ് നാട് കേള്‍ക്കുന്നത്. മലപ്പുറം ജില്ലയെ കേന്ദ്രമാക്കി കേരളത്തെ മുസ്ലീം സംസ്ഥാനമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് എറണാകുളത്ത് ബുധനാഴ്ച പ്രസംഗിച്ചത്. ഇത് നഗ്‌നമായ വര്‍ഗ്ഗീയതയാണ്.

കൂടാതെ ആർ.എസ്.എസിനെയും എൻ.ഡി.എഫിനെയും പരോക്ഷമായി ഭീകരസംഘടനയെന്ന പറഞ്ഞ് വിമർശിക്കാൻ പാർട്ടി സെക്രട്ടറി മറന്നില്ല. കേരളത്തില്‍ മതതീവ്രവാദ പ്രവര്‍ത്തനമുണ്ടെന്ന് ആഭ്യന്തര മന്ത്രിയായിരിക്കെ താൻ വ്യക്തമാക്കിയിട്ടുണ്ടെന്ന് കുമ്മനം ചൂണ്ടിക്കാട്ടിയതിനോട് വിയോജിപ്പില്ലെന്നും ആര്‍.എസ്എസ്സും എന്‍.ഡി എഫും എന്‍.ഡി.എഫിന്റെ പുതുരൂപങ്ങളായ സംഘടനകളും പ്രവര്‍ത്തിക്കുന്നതിനാല്‍ മതതീവ്രവാദ പ്രവര്‍ത്തനത്തെ നിഷേധിക്കാനാവില്ല എന്നാണ് കോടിയേരി വിലയിരുത്തിയത്.

പക്ഷേ ബി.ജെ.പി ഒരു വിമോചന സമരത്തിലേക്കാണ് പോകുന്നതെന്ന കോടിയേരിയുടെ പ്രസ്താവന ഭീതിയില്‍ നിന്നുടലെടുത്തതാണെന്നും പൊറുതിമുട്ടിച്ചാല്‍ വിമോചനസമരത്തിനിറങ്ങുന്നത് തെറ്റല്ലെന്ന് മാത്രമാണ് തൻ്റെ അഭിപ്രായമെന്നാണ് കുമ്മനം വ്യക്തമാക്കിയത്. ജനരക്ഷാ യാത്ര കൂടുതൽ ജനകീയമാക്കിയത് കമ്മ്യുണിസ്റ്റ് പാർട്ടി ആണെന്നും കുമ്മനം പറയുന്നു. ബിജെപി പോലും പ്രതീക്ഷിക്കാത്ത ജനപ്രീതി നേടിത്തന്ന കോടിയേരിക്കും പാര്‍ട്ടിക്കും നന്ദി രേഖപ്പെടുത്തിയാണ് കുമ്മനം കത്ത് അവസാനിപ്പിച്ചത്.