സമാധാനയോഗ തീരുമാനം ഇരുകൂട്ടരും ലംഘിച്ചെന്ന് കോടിയേരി; ‘രാമന്തളി കൊലപാതകത്തില്‍ പാര്‍ട്ടി അംഗങ്ങളുണ്ടെങ്കില്‍ നടപടി’

May 16, 2017, 12:12 pm

സമാധാനയോഗ തീരുമാനം ഇരുകൂട്ടരും ലംഘിച്ചെന്ന് കോടിയേരി; ‘രാമന്തളി കൊലപാതകത്തില്‍ പാര്‍ട്ടി അംഗങ്ങളുണ്ടെങ്കില്‍ നടപടി’
Politics

കണ്ണൂരില്‍ ഫെബ്രുവരിയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന വിപുലമായ സമാധാനയോഗത്തിനുശേഷം ആ തീരുമാനങ്ങള്‍ ലംഘിക്കപ്പെടുന്ന അവസ്ഥ സിപിഐഎമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ ഇരുകൂട്ടരുടെയും ഭാഗത്തുനിന്നും സമാധാന ചര്‍ച്ചകള്‍ക്കുശേഷവും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കിയത്.

പയ്യന്നൂര്‍ രാമന്തളിയിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയും കണ്ണൂര്‍ ജില്ലാകമ്മിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് പാര്‍ട്ടിയുടെ നിലപാട്. ഇത് വെറും പറച്ചിലല്ല, പ്രായോഗികമായി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ ഒരു തരത്തിലും സിപിഐഎം സംരക്ഷിക്കില്ല. പാര്‍ട്ടി ഇതിനെക്കുറിച്ച് പ്രാദേശികമായി അന്വേഷിച്ച് നടപടിയെടുക്കും. പൊലീസ് രാഷ്ട്രീയമായി നോക്കാതെ ശക്തമായ നടപടിയെടുക്കണം. മുന്‍പുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുപോലെ പ്രതികളെ തളളിപ്പറയാന്‍ ബിജെപി തയ്യാറാകുമോ എന്നും കോടിയേരി ചോദിച്ചു.

കണ്ണൂരില്‍ രാഷ്ട്രീയ-ഭരണപരമായ ഇടപെടലാണ് വേണ്ടത്. ഇത് മനസിലാക്കിയാണ് മുഖ്യമന്ത്രി സമാധാനയോഗം വിളിച്ചത്. സിപിഐഎമ്മിനെ തകര്‍ക്കാനാണ് ബിജെപിയുടെ ശ്രമം. ഛത്തീസ്ഗഡില്‍ പോലും അഫ്‌സ്പ നടപ്പാക്കിയിട്ടില്ല. കണ്ണൂരില്‍ അഫ്‌സ്പ നടപ്പാക്കണമെന്ന് പറയുന്നത് സിപിഐഎമ്മിനെ കുടുക്കാനാണ്.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജമാണെന്നും എരിതീയില്‍ എണ്ണയൊഴിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും കോടിയേരി കുറ്റപ്പെടുത്തി.