ഹസന് കോടിയേരിയുടെ മറുപടി; ‘സിപിഐയെ അടര്‍ത്തി മാറ്റാമെന്ന് കോണ്‍ഗ്രസ് വ്യാമോഹിക്കേണ്ട; കാനവും പന്ന്യനുമായി ചര്‍ച്ച നടത്തും’

April 16, 2017, 5:52 pm

ഹസന് കോടിയേരിയുടെ മറുപടി; ‘സിപിഐയെ അടര്‍ത്തി മാറ്റാമെന്ന് കോണ്‍ഗ്രസ് വ്യാമോഹിക്കേണ്ട; കാനവും പന്ന്യനുമായി ചര്‍ച്ച നടത്തും’
Politics

സിപിഐയെ അനുകൂലിച്ചും കാനത്തിന്റെ നിലപാടിനെ അഭിനന്ദിച്ചും രംഗത്തെത്തിയ കെപിസിസി പ്രസിഡന്റ് എം.എം ഹസന് കോടിയേരിയുടെ മറുപടി. സിപിഐയെ അടര്‍ത്തി മാറ്റാമെന്ന് കോണ്‍ഗ്രസ് വ്യാമോഹിക്കേണ്ടെന്ന് കോടിയേരി പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നുളള കൊഴിഞ്ഞുപോക്ക് തടയാന്‍ മാത്രമാണ് ഹസന്റെ പ്രസ്താവന.

സര്‍ക്കാരിന്റെ നയപരിപാടികളില്‍ സിപിഐയും സിപിഐഎമ്മും തമ്മില്‍ പ്രശ്‌നങ്ങളില്ല. നയപരമായോ ആശയപരമായോ ഇരുപാര്‍ട്ടികളും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും കോടിയേരി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇരുപാര്‍ട്ടികളും തമ്മിലുളള ബന്ധം ശക്തമാക്കാനാണ് ശ്രമം നടക്കുന്നത്.

ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയശേഷം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നും കോടിയരി പറഞ്ഞു. സിപിഐഎം പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ നാളെ ഡല്‍ഹിയില്‍ തുടങ്ങുകയാണ്. മുന്‍മന്ത്രി ഇ.പി ജയരാജനും പി.കെ ശ്രീമതിക്കുമെതിരായ ബന്ധു നിയമന വിവാദം യോഗങ്ങളില്‍ നാളെ ചര്‍ച്ചയാകുമെന്നാണ് വിവരം.