കോട്ടയത്ത് സിപിഐഎം പിന്തുണയില്‍ കേരള കോണ്‍ഗ്രസിന് വീണ്ടും വിജയം; സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തോല്‍വി; സിപിഐ വിട്ടുനിന്നു

May 19, 2017, 11:25 am

കോട്ടയത്ത്  സിപിഐഎം പിന്തുണയില്‍ കേരള കോണ്‍ഗ്രസിന് വീണ്ടും വിജയം; സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തോല്‍വി; സിപിഐ വിട്ടുനിന്നു
Politics

കോട്ടയത്ത് കേരള കോണ്‍ഗ്രസ് എമ്മിന് വീണ്ടും സിപിഐഎമ്മിന്റെ പിന്തുണ. കോട്ടയം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയെ സിപിഐഎം പിന്തുണച്ചതും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചതും. സിപിഐഎം യോഗത്തിലെ തീരുമാന പ്രകാരമാണ് മാണി കോണ്‍ഗ്രസിന് പിന്തുണ നല്‍കിയത്. കേരള കോണ്‍ഗ്രസ് എമ്മിനായി സെബാസ്റ്റിയന്‍ കുളത്തിങ്കലും കോണ്‍ഗ്രസിനായി ലിസമ്മ ബേബിയുമാണ് മത്സരിച്ചത്. 12 വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി വിജയിച്ചത്. അതേസമയം വോട്ടെടുപ്പില്‍ നിന്ന് സിപിഐയും പിസി ജോര്‍ജിന്‍റെ ജനപക്ഷം പാര്‍ട്ടിയുടെയും പ്രതിനിധികള്‍ വിട്ടുനിന്നു.

ചെയര്‍മാനായിരുന്ന കേരള കോണ്‍ഗ്രസ് എമ്മിലെ സഖറിയാസ് കുതിരവേലി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കമ്മിറ്റിയില്‍ ഒരംഗത്തിന്റെ ഒഴിവ് വന്നത്. നിലവില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും സിപിഐഎമ്മിനും ഓരോ അംഗം വീതമാണുളളത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച കേരള കോണ്‍ഗ്രസിനായിരിക്കും ചെയര്‍മാന്‍ സ്ഥാനം ലഭിക്കുന്നതും.

നേരത്തെ നടന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഐഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി സഖറിയാസ് കുതിരവേലി വിജയിച്ചിരുന്നു. ഇതേറെ വിവാദമാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കേരള കോണ്‍ഗ്രസിനെ സിപിഐഎം പിന്തുണക്കുന്നത്. അതേസമയം കോണ്‍ഗ്രസ് മത്സരിക്കുന്നത് വഞ്ചനയാണെന്നാണ് കേരള കോണ്‍ഗ്രസ് നേതാവും ജില്ലാ പ്രസിഡന്റുമായ സഖറിയാസ് കുതിരവേലി അഭിപ്രായപ്പെട്ടത്.