‘ഹാദിയ കേസില്‍ കേരളത്തിന്റെ സമീപനം ഭീകരവാദികളോട് സന്ധി ചെയ്യുന്നത്’; എന്‍ഐഎ അന്വേഷണം വേണ്ടെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ കുമ്മനം

October 7, 2017, 1:25 pm
‘ഹാദിയ കേസില്‍ കേരളത്തിന്റെ സമീപനം ഭീകരവാദികളോട് സന്ധി ചെയ്യുന്നത്’; എന്‍ഐഎ അന്വേഷണം വേണ്ടെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ കുമ്മനം
Politics

ഹാദിയ കേസില്‍ കേരളത്തിന്റെ സമീപനം ഭീകരവാദത്തോട് സന്ധി ചെയ്യുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ നിലപാട് ഇതിനുദാഹരണമാണെന്നും കുമ്മനം പറഞ്ഞു. ഇത്തരം സമീപനങ്ങള്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുമെന്നും, സര്‍ക്കാര്‍ സന്ധി ചെയ്യുന്നതിനാലാണ് ജിഹാദി പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹാദിയയുടെ കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കുമ്മനത്തിന്റെ പ്രതികരണം. ജനരക്ഷാ യാത്രയില്‍ പി.ജയരാജന്റെ കൈ വെട്ടുമെന്ന് പറഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ ജയരാജന്‍ തെളിവുകള്‍ ഹാജരാക്കണമെന്നും കുമ്മനം പറഞ്ഞു.