‘പൊറുതി മുട്ടിച്ചാല്‍ രണ്ടാം വിമോചനസമരത്തിന് മടിക്കില്ല; ചെങ്കൊടി പിഴുതെറിയുന്ന കാലം വരും’; കോടിയേരിക്ക് തുറന്ന കത്തുമായി കുമ്മനം

October 11, 2017, 8:55 am

‘പൊറുതി മുട്ടിച്ചാല്‍ രണ്ടാം വിമോചനസമരത്തിന് മടിക്കില്ല; ചെങ്കൊടി പിഴുതെറിയുന്ന കാലം വരും’; കോടിയേരിക്ക് തുറന്ന കത്തുമായി കുമ്മനം
Politics

പൊറുതി മുട്ടിച്ചാല്‍ രണ്ടാം വിമോചനസമരത്തിന് മടിക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കൊലപാതകങ്ങള്‍ സിപിഐഎമ്മിന്റെ കൂടപ്പിറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എഴുതിയ തുറന്ന കത്തിലാണ് കുമ്മനം ഇക്കാര്യങ്ങള്‍ പറയുന്നത്. ജാതി മത വേര്‍തിരിവുണ്ടാകുന്ന ഒരു വാക്കുപോലും താന്‍ ജനരക്ഷായാത്രയില്‍ പ്രസംഗിച്ചിട്ടില്ല.

ചെങ്കൊടി പിഴുതെറിയുന്ന കാലം വരും. ദേശീയത ഇല്ലാത്തതാണ് കമ്മ്യൂണിസ്റ്റുകാരുടെ ദൗര്‍ബല്യമെന്നും അദ്ദേഹം കത്തില്‍ പറയുന്നു. ബിജെപി വിമോചന സമരത്തിലേക്കാണ് പോകുന്നതെന്ന കോടിയേരിയുടെ പ്രസ്താവന ഭീതിയില്‍ നിന്ന് ഉടലെടുത്തതാണ്. കോടിയേരിയ്ക്ക് വിമോചനസമരത്തെ പേടിയാണ്.

പൊറുതി മുട്ടിച്ചാല്‍ വിമോചന സമരത്തിന് ഇറങ്ങുന്നതും തെറ്റല്ലെന്നും കുമ്മനം കത്തില്‍ പറയുന്നു. കുമ്മനം നയിക്കുന്ന ജനരക്ഷായാത്ര ഏറെ വിവാദങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് കോടിയേരിക്കുളള അദ്ദേഹത്തിന്റെ കത്തും ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.