ജനരക്ഷായാത്രയുടെ കണ്ണൂര്‍ ജില്ലയിലെ പര്യടനത്തിന് അവസാനമാകുന്നു; കൂത്തുപറമ്പില്‍ കനത്ത സുരക്ഷ

October 6, 2017, 8:58 am

ജനരക്ഷായാത്രയുടെ കണ്ണൂര്‍ ജില്ലയിലെ പര്യടനത്തിന് അവസാനമാകുന്നു; കൂത്തുപറമ്പില്‍ കനത്ത സുരക്ഷ
Politics
Politics

ജനരക്ഷായാത്രയുടെ കണ്ണൂര്‍ ജില്ലയിലെ പര്യടനത്തിന് അവസാനമാകുന്നു; കൂത്തുപറമ്പില്‍ കനത്ത സുരക്ഷ

ജനരക്ഷായാത്രയുടെ കണ്ണൂര്‍ ജില്ലയിലെ പര്യടനത്തിന് അവസാനമാകുന്നു; കൂത്തുപറമ്പില്‍ കനത്ത സുരക്ഷ

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ കണ്ണൂര്‍ ജില്ലയിലെ പര്യടനം വെളളിയാഴ്ച കൂത്തുപറമ്പില്‍ സമാപിക്കും. രാവിലെ 11 മണിക്ക് പാനൂരില്‍ നിന്നാണ് ഇന്നത്തെ ജാഥ ആരംഭിക്കുന്നത്. പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും കൂത്തുപറമ്പിലേക്ക് പുറപ്പെടും. ഉച്ചയോടെ പത്തായക്കുന്നിലെത്തും. അവിടെ നിന്നും പദയാത്ര 4.30ന് പൂക്കോട്ടെത്തും.

ചായക്ക് ശേഷം അഞ്ചരയോടെ കൂത്തുപറമ്പ് സ്റ്റേഡിയം ഗ്രൗണ്ടിലെ കെ.ടി ജയകൃഷ്ണന്‍ നഗറില്‍ സമാപിക്കും. കേന്ദ്ര ജലവകുപ്പ് സഹമന്ത്രി അര്‍ജുന്‍ റാം മെഘ്‌വാളാണ് നാലാംദിനത്തില്‍ പദയാത്രയില്‍ അണിനിരക്കുന്ന കേന്ദ്രനേതാവ്. പദയാത്രയോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് പാനൂര്‍, കൂത്തുപറമ്പ് മേഖലകളില്‍ ഏര്‍പ്പെടുത്തിയിട്ടുളളത്. സിപിഐഎമ്മിനും ബിജെപിക്കും സ്വാധീനമുളള പ്രദേശം വഴിയാണ് യാത്ര കടന്നുപോകുന്നത്.