ജനരക്ഷായാത്രക്കിടെ കുമ്മനത്തിന് കോണ്‍ഗ്രസ് നേതാവിന്റെ വക വീട്ടില്‍ സ്വീകരണം; പിന്നാലെ പാര്‍ട്ടിയുടെ അച്ചടക്ക നടപടി

October 10, 2017, 9:47 am

ജനരക്ഷായാത്രക്കിടെ കുമ്മനത്തിന് കോണ്‍ഗ്രസ് നേതാവിന്റെ വക വീട്ടില്‍ സ്വീകരണം; പിന്നാലെ പാര്‍ട്ടിയുടെ അച്ചടക്ക നടപടി
Politics

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് സ്വീകരണം നല്‍കിയ കോണ്‍ഗ്രസിലെ പ്രാദേശിക നേതാവിനെതിരെ അച്ചടക്ക നടപടി. മലപ്പുറം എടപ്പാളിലെ പി.എം. മനോജ് എമ്പ്രാതിരിക്കെതിരെയാണ് കോണ്‍ഗ്രസ് നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചത്. ബിജെപിയുടെ ജനരക്ഷാ യാത്രക്കിടെ ജാഥാ ക്യാപ്റ്റനായ കുമ്മനം രാജശേഖരന് മനോജ് എമ്പ്രാതിരി വീട്ടില്‍ സ്വീകരണം നല്‍കിയിരുന്നു.

ഇദ്ദേഹം സ്ഥലത്തെ സഹകരണ ബാങ്ക് ബോര്‍ഡ് ഡയറക്ടറായിരുന്നു. കുമ്മനത്തിന് സ്വീകരണം നല്‍കിയത് വിവാദമായതോടെ ഇദ്ദേഹത്തിന് ഡയറക്ടര്‍ സ്ഥാനം നഷ്ടമായി. നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ രാജി എന്നാണ് അറിയുന്നത്.