കുമ്മനത്തിന്റെ യാത്ര ഇന്ന് സമാപിക്കുന്നു; പാളയം മുതല്‍ പദയാത്രയ്‌ക്കൊപ്പം അമിത് ഷായും; സമാപന ചടങ്ങില്‍ തുഷാര്‍ വെളളാപ്പളളിയും സി.കെ ജാനുവും

October 17, 2017, 9:00 am

കുമ്മനത്തിന്റെ യാത്ര ഇന്ന് സമാപിക്കുന്നു; പാളയം മുതല്‍ പദയാത്രയ്‌ക്കൊപ്പം അമിത് ഷായും; സമാപന ചടങ്ങില്‍ തുഷാര്‍ വെളളാപ്പളളിയും സി.കെ ജാനുവും
Politics

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര തിരുവനന്തപുരത്ത് ഇന്ന് സമാപിക്കും. കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകരായ മണ്ണന്തല രഞ്ജിത്ത്, ശ്രീകാര്യം രാജേഷ് എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ചശേഷമാണ് ചൊവ്വാഴ്ച യാത്ര ആരംഭിക്കുന്നത്.

ഇന്ന് വൈകുന്നേരം പുത്തരിക്കണ്ടം മൈതാനിയില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. പട്ടം മുതല്‍ പാളയം വരെ തുറന്ന ജീപ്പില്‍ സഞ്ചരിക്കുന്ന അമിത് ഷാ തുടര്‍ന്ന് പാളയം മുതല്‍ പുത്തരിക്കണ്ടം വരെയുളള പദയാത്രയിലും അണിചേരുമെന്നാണ് വിവരം.

ജിഹാദി-ചുവപ്പ് ഭീകരതക്കെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി ഒക്ടോബര്‍ മൂന്നിനാണ് ജനരക്ഷായാത്ര പയ്യന്നൂരില്‍ നിന്നും ആരംഭിച്ചത്. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെളളാപ്പളളി, ജെആര്‍എസ് അധ്യക്ഷ സി.കെ ജാനു, കേന്ദ്രമന്ത്രി അശ്വിനികുമാര്‍ ചൗബെ എന്നിവരും സമാപന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.