വേങ്ങരയിലെ കുഞ്ഞാലിക്കുട്ടി ആധിപത്യത്തില്‍ പൊലിഞ്ഞത് ബിജെപിയുടെ മോഹങ്ങള്‍; നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ ബിജെപിക്ക് വോട്ട് കുറഞ്ഞു

April 17, 2017, 11:19 am

വേങ്ങരയിലെ കുഞ്ഞാലിക്കുട്ടി ആധിപത്യത്തില്‍ പൊലിഞ്ഞത് ബിജെപിയുടെ മോഹങ്ങള്‍; നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ ബിജെപിക്ക് വോട്ട് കുറഞ്ഞു
Politics

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഏറെക്കുറെ പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ വേങ്ങരയില്‍ വ്യക്തമായ ആധിപത്യത്തോടെ കുഞ്ഞാലിക്കുട്ടി. സ്വന്തം നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാളും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇ. അഹമ്മദിന് ലഭിച്ച വോട്ടുകളെക്കാളും അധികം വോട്ടുകള്‍ നേടിയാണ് കുഞ്ഞാലിക്കുട്ടി കരുത്ത് തെളിയിച്ചത്.

വേങ്ങരയിലെ 148 ബൂത്തുകളിലെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ 73,804 വോട്ടുകളാണ് കുഞ്ഞാലിക്കുട്ടി ഇവിടെ നിന്നും നേടിയത്. എംഎല്‍എയായി തെരഞ്ഞെടുത്ത ജനങ്ങളോട് നീതികേടാണ് കുഞ്ഞാലിക്കുട്ടി കാട്ടിയതെന്ന പ്രചാരണങ്ങളെ കടപുഴക്കിയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ലീഗ് വേങ്ങരയില്‍ പെട്ടിയിലാക്കിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്ക് ഇവിടെ നിന്നും ലഭിച്ചത് 72,181 വോട്ടുകളായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇ. അഹമ്മദിന് വേങ്ങരയില്‍ നിന്നും ലഭിച്ചതാകട്ടെ 60,323 വോട്ടും. പോളിങ് ശതമാനം കുറഞ്ഞിട്ടും വേങ്ങരയില്‍ നേടിയ വോട്ടുകള്‍ മുസ്ലിംലീഗിന്റെ കരുത്താണ് വെളിവാക്കുന്നതും. അതേസമയം എല്‍ഡിഎഫ് വേങ്ങരയില്‍ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. കനത്ത തിരിച്ചടി കിട്ടിയത് ബിജെപിക്കാണ്. 5952 വോട്ടുകളാണ് വേങ്ങരയില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായ എന്‍. ശ്രീപ്രകാശിന് ഇത്തവണ ലഭിച്ചത്.

കഴിഞ്ഞ തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശ്രീപ്രകാശ് മത്സരിച്ചപ്പോള്‍ 7055 വോട്ടുകള്‍ കിട്ടിയിരുന്നു. രണ്ടായിരത്തിനടുത്ത് വോട്ടുകളുടെ കുറവാണ് ഇടക്കാലം കൊണ്ട് ബിജെപിക്ക് കുറഞ്ഞത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി.കെ സൈനബയ്ക്ക് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 17,691 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഇത്തവണ എം.ബി ഫൈസലിന് 33,275 വോട്ടുകള്‍ നേടാന്‍ കഴിഞ്ഞെന്നതും ഇടതുമുന്നണിയുടെ നേട്ടമാണ്.