ആറിരട്ടി വോട്ട് വര്‍ധന ലക്ഷ്യമിട്ടിറങ്ങിയ ബിജെപിയ്ക്ക് ഒരു വര്‍ഷത്തിനിടെ നഷ്ടമായത് ഏഴായിരത്തിലേറെ വോട്ടുകള്‍; കെട്ടുപോകുന്നത് കേരളം കാവിയാക്കാനുള്ള സ്വപ്നങ്ങള്‍

April 17, 2017, 2:49 pm

ആറിരട്ടി വോട്ട് വര്‍ധന ലക്ഷ്യമിട്ടിറങ്ങിയ ബിജെപിയ്ക്ക് ഒരു വര്‍ഷത്തിനിടെ നഷ്ടമായത് ഏഴായിരത്തിലേറെ വോട്ടുകള്‍; കെട്ടുപോകുന്നത് കേരളം കാവിയാക്കാനുള്ള സ്വപ്നങ്ങള്‍
Politics

നിയമസഭാ തെരഞ്ഞെടുപ്പ് പിന്നിട്ട് ഒരു വര്‍ഷം തികയുന്നതിന് മുമ്പെ ബിജെപിക്ക് കനത്ത തിരിച്ചടിയായി മലപ്പുറം ഉപതെരഞ്ഞെടുപ്പും. ഒരു ലക്ഷത്തോളം വോട്ടുകള്‍ പിടിക്കുമെന്ന പ്രഖ്യാപനത്തോടെ ഉപതെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിയ്ക്ക് ഒരു വര്‍ഷത്തിനിടെ നഷ്ടമായത് ഏഴായിരത്തിലേറെ വോട്ടുകള്‍. നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ താരതമ്യത്തിലാണ് അഞ്ചുമണ്ഡലങ്ങളില്‍ നിന്നായി 7775 വോട്ടുകള്‍ ബിജെപിക്ക് നഷ്ടമായതായി വ്യക്തമാകുന്നത്.

മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ പെരിന്തല്‍മണ്ണ, മങ്കട എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ മാത്രമാണ് ബിജെപിക്ക് വോട്ടുകള്‍ വര്‍ധിച്ചത്. ഇതാകട്ടെ നാമമാത്രമുളള വര്‍ധനയും. കൊണ്ടോട്ടി, മഞ്ചേരി, വളളിക്കുന്ന് എന്നീ മണ്ഡലങ്ങളില്‍ ബിജെപിക്ക് വോട്ടുകള്‍ നഷ്ടമാകുകയും ചെയ്തു. കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി എടുത്തുകാട്ടിയ വളളിക്കുന്ന് മണ്ഡലത്തില്‍ 17,190 വോട്ടുകള്‍ മാത്രമെ ബിജെപിക്ക് നേടാനായുളളു. 2016ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനചന്ദ്രന്‍ മാസ്റ്ററിലൂടെ 22,887 വോട്ടുകളാണ് ബിജെപി ഇവിടെ നിന്നും കരസ്ഥമാക്കിയത്.

2016 നിയമസഭ, 2017 ലോക്സഭാ ഉപതെരഞ്ഞെടുപ്പ് എന്നിവയിലെ ബിജെപിയുടെ വോട്ടുനില

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ 1928 വോട്ടുകള്‍ വളളിക്കുന്നില്‍ നിന്നും കൂടുതല്‍ നേടാനായി എന്നത് മാത്രമായിരിക്കാം ബിജെപി സ്ഥാനാര്‍ത്ഥി ശ്രീപ്രകാശിന് ആശ്വസിക്കാനുളള ഏകവഴി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം പിന്നിട്ടപ്പോഴാണ് മലപ്പുറത്ത് ജയിച്ചാല്‍ ഹലാലായ ബീഫ് കഴിക്കാന്‍ ലഭ്യമാക്കുമെന്ന ബിജെപി സ്ഥാനാര്‍ത്ഥി ശ്രീപ്രകാശിന്റെ പ്രസ്താവന എത്തുന്നത്. ദേശീയതലത്തില്‍ തന്നെ ബിജെപി ഇതിനെ തുടര്‍ന്ന് പ്രതിരോധത്തിലാകുകയും ശിവസേനയുള്‍പ്പെടെയുളളവര്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

പിന്നാലെ ശ്രീപ്രകാശ് നിലപാട് തിരുത്തി. ഇതിന് പിന്നാലെ പശുവിനെ കൊല്ലാന്‍ കേരളത്തില്‍ അനുവദിക്കില്ലെന്നും ധൈര്യമുളളവരെ വെല്ലുവിളിക്കുന്നെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും രംഗത്തെത്തി. ഇത്തരത്തില്‍ ബീഫും ഗോവധവും കത്തിക്കാന്‍ ശ്രമിച്ച ബിജെപിയുടെ നിലപാടുകള്‍ക്കുളള തിരിച്ചടി കൂടിയാണ് മലപ്പുറത്ത് നഷ്ടമായ വോട്ടുകള്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങളിലൂടെ ഈ ഉപതെരഞ്ഞെടുപ്പിനെയും സമീപിച്ചാല്‍ കഴിഞ്ഞ തവണത്തെക്കാള്‍ 957 വോട്ടുകള്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥിക്ക് അധികമായി ലഭിച്ചതെന്നും കാണാന്‍ കഴിയും.