2014നെക്കാള്‍ ഒരുലക്ഷം കൂടിയ എല്‍ഡിഎഫിന് 2016നെ അപേക്ഷിച്ച് നഷ്ടമായത് 29,000ലേറെ വോട്ടുകള്‍; നില മെച്ചപ്പെടുത്തിയത് രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍

April 17, 2017, 1:47 pm

2014നെക്കാള്‍ ഒരുലക്ഷം കൂടിയ എല്‍ഡിഎഫിന് 2016നെ അപേക്ഷിച്ച് നഷ്ടമായത് 29,000ലേറെ വോട്ടുകള്‍; നില മെച്ചപ്പെടുത്തിയത് രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍
Politics

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ രണ്ടു നിയമസഭാ മണ്ഡലങ്ങളില്‍ നില മെച്ചപ്പെടുത്തിയെങ്കിലും മൊത്തം കണക്കെടുപ്പില്‍ ഇടതുമുന്നണിക്ക് ലഭിച്ച വോട്ടുകളില്‍ വന്‍ കുറവ്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന് ഒരു വര്‍ഷം പിന്നിടും മുന്‍പെ എത്തിയ ഉപതെരഞ്ഞെടുപ്പില്‍ 29,572 വോട്ടുകളുടെ നഷ്ടമാണ് എല്‍ഡിഎഫിന് ഉണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിനായിരുന്നു വിജയം.

ഈ ഏഴു നിയമ സഭാ മണ്ഡലങ്ങളിലായി എല്‍ഡിഎഫിന് ലഭിച്ചത് മൂന്നര ലക്ഷത്തിലേറെ വോട്ടുകളാണ്. കൃത്യമായി പറഞ്ഞാല്‍ 3,73,879 വോട്ടുകള്‍. ഉപതെരഞ്ഞെടുപ്പിന്റെ അവസാന ഫലവും പുറത്തുവന്നപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം.ബി ഫൈസലിന് ലഭിച്ചതാകട്ടെ 3,44,307 വോട്ടുകള്‍ മാത്രമാണ്. കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, മങ്കട, വേങ്ങര, വളളിക്കുന്ന് എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ഒരുവര്‍ഷം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ വോട്ടുകള്‍ കുറഞ്ഞിട്ടുണ്ട് ഇത്തവണ ഇടതുമുന്നണിക്ക്.2016 നിയമസഭ, 2017 ലോക്സഭാ ഉപതെരഞ്ഞെടുപ്പ് എന്നിവയിലെ എല്‍ഡിഎഫിന്‍റെ വോട്ടുനില
2016 നിയമസഭ, 2017 ലോക്സഭാ ഉപതെരഞ്ഞെടുപ്പ് എന്നിവയിലെ എല്‍ഡിഎഫിന്‍റെ വോട്ടുനില

അതേസമയം മലപ്പുറത്തും മഞ്ചേരിയിലും കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളെക്കാള്‍ വോട്ടുകള്‍ കൂടുതല്‍ നേടാനും ഇടതുമുന്നണിക്ക് സാധിച്ചു. തെരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് എല്‍ഡിഫിന്റെ ഈ വോട്ടുചോര്‍ച്ച പാര്‍ട്ടിക്കകത്തും മുന്നണിക്ക് അകത്തും വരുംദിവസങ്ങളില്‍ ചര്‍ച്ചയാകും.

2014ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് വെച്ചാണ് സിപിഐഎം ഉപതെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നതെങ്കില്‍ വോട്ടുകളുടെ എണ്ണത്തില്‍ വര്‍ധനയാണ് ഇടതുമുന്നണിക്ക് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയായ പി.കെ സൈനബയ്ക്ക് ലഭിച്ചത് 2,42,984 വോട്ടുകള്‍ മാത്രമായിരുന്നു. ഇത്തവണ എം.ബി ഫൈസലിനാകട്ടെ അത് 3,44,307 ആയി ഉയരുകയും ചെയ്തു. വ്യക്തമായി പറഞ്ഞാല്‍ 1,01,320 വോട്ടിന്റെ ഭൂരിപക്ഷമാണ് ഫൈസലിലൂടെ ഇടതുമുന്നണി നേടിയത്. അതില്‍ പല നിയമസഭാ മണ്ഡലങ്ങളിലും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ എല്‍ഡിഎഫ് നില മെച്ചപ്പെടുത്തിയിട്ടുമുണ്ട്.