‘മലപ്പുറം ന്യൂനപക്ഷ വര്‍ഗീയ മേഖല’; കഴിഞ്ഞ തവണ ഇ. അഹമ്മദിനെ ലീഗുകാര്‍ ചുമന്നാണ് പ്രചാരണത്തിന് കൊണ്ടുവന്നിരുന്നതെന്ന് മന്ത്രി കടകംപളളി

April 18, 2017, 1:36 pm

‘മലപ്പുറം ന്യൂനപക്ഷ വര്‍ഗീയ മേഖല’; കഴിഞ്ഞ തവണ ഇ. അഹമ്മദിനെ ലീഗുകാര്‍ ചുമന്നാണ് പ്രചാരണത്തിന് കൊണ്ടുവന്നിരുന്നതെന്ന് മന്ത്രി കടകംപളളി
Politics

മലപ്പുറം ന്യൂനപക്ഷ വര്‍ഗീയ മേഖലയാണെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍. ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രസംഗിക്കവെയാണ് മന്ത്രിയുടെ പരാമര്‍ശങ്ങള്‍. മലപ്പുറത്ത് വിജയിക്കുമെന്ന അമിത പ്രതീക്ഷ എല്‍ഡിഎഫിന് ഉണ്ടായിരുന്നില്ല. കഴിഞ്ഞ തവണ ഇ. അഹമ്മദിനെ ആരോഗ്യവാനാണെന്ന് പറഞ്ഞാണ് മത്സരിപ്പിച്ചത്. ഇത് പിന്നീട് ലീഗില്‍ കലാപമുണ്ടാക്കി. പ്രചാരണ വേദികളില്‍ ഇ. അഹമ്മദിനെ ചുമന്നാണ് കൊണ്ടുവന്നിരുന്നതെന്നും മന്ത്രി പറഞ്ഞു.

മലപ്പുറം ഉപതെരഞ്ഞെടുപ്പിന് മുന്‍പായി ജിഷ്ണു പ്രണോയിയുടെ കുടുംബം ഡിജിപി ആസ്ഥാനത്ത് നടത്തിയ സമരത്തെയും മന്ത്രി പരാമര്‍ശിച്ചു. മഹിജയും ജിഷ്ണു പ്രണോയിയും പരിതാപകരമായ അവസ്ഥ സൃഷ്ടിച്ചെന്നായിരുന്നു കടകംപളളിയുടെ വാക്കുകള്‍. മലപ്പുറത്ത് സര്‍ക്കാരിനെ കരുതിക്കൂട്ടി ആക്രമിക്കാനുളള ശ്രമം പരാജയപ്പെട്ടെന്നായിരുന്നു മറ്റൊരു മന്ത്രിയായ ജി. സുധാകരന്‍ ഉപതെരഞ്ഞെടുപ്പ് ഫലത്തെ വിശേഷിപ്പിച്ചത്.

ഇന്നലെ മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം വന്നശേഷം സോഷ്യല്‍ മീഡിയയിലും പുറത്തും ഇടതുപക്ഷ സഹയാത്രികരായ പലരും മലപ്പുറത്തെ വര്‍ഗീയമെന്ന് ആക്ഷേപിച്ചിരുന്നു. ഇതിനെ പിന്തുണക്കുന്നതാണ് ഇപ്പോള്‍ മന്ത്രി കടകംപളളിയുടെ വാക്കുകളും. മുസ്ലിം ലീഗിനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് രംഗത്തെത്തിയിരുന്നു.