വിവാദങ്ങള്‍ ചവിട്ടുപടി; അഞ്ചാം ക്ലാസ് വിദ്യാഭ്യാസവുമായി നാട്ടുകാരുടെ മണിയാശാന്റെ മന്ത്രിപദവിയിലേക്കുള്ള ഉയര്‍ച്ച

November 20, 2016, 2:30 pm


വിവാദങ്ങള്‍ ചവിട്ടുപടി; അഞ്ചാം ക്ലാസ് വിദ്യാഭ്യാസവുമായി നാട്ടുകാരുടെ മണിയാശാന്റെ മന്ത്രിപദവിയിലേക്കുള്ള ഉയര്‍ച്ച
Politics
Politics


വിവാദങ്ങള്‍ ചവിട്ടുപടി; അഞ്ചാം ക്ലാസ് വിദ്യാഭ്യാസവുമായി നാട്ടുകാരുടെ മണിയാശാന്റെ മന്ത്രിപദവിയിലേക്കുള്ള ഉയര്‍ച്ച

വിവാദങ്ങള്‍ ചവിട്ടുപടി; അഞ്ചാം ക്ലാസ് വിദ്യാഭ്യാസവുമായി നാട്ടുകാരുടെ മണിയാശാന്റെ മന്ത്രിപദവിയിലേക്കുള്ള ഉയര്‍ച്ച

സിപിഐഎം രാഷ്ട്രീയത്തില്‍ വിവാദങ്ങള്‍ കൊണ്ടും ലാളിത്യമാര്‍ന്ന ശൈലികൊണ്ടും ശ്രദ്ധേയനായ ഇടുക്കിയിലെ മണിയാശാന് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്വം. കേരളത്തിന്റെ വികസനവുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്ന വൈദ്യുതി വകുപ്പിന്റെ ഉത്തരവാദിത്വം ഏല്‍പ്പിച്ചാണ് പിണറായി വിജയന്‍ ദശാബ്ദങ്ങളുടെ പാരമ്പര്യമുള്ള എംഎം മണിയെ മന്ത്രിസഭയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

സിപിഐഎമ്മിന്റെ ശാക്തിക ചേരിയില്‍ വി എസ് അച്യുതാനന്ദന്റെ അടിയുറച്ച അനുയായിരുന്ന എം.എം മണി, മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ വി.എസ് നടത്തിയ ശ്രമങ്ങളാണ് മണിയെ അദ്ദേഹത്തില്‍ നിന്നകറ്റിയത്. പിന്നീട് പിണറായി വിജയന്റെ അടുത്ത നേതാവായി പരിവര്‍ത്തിക്കുകയായിരുന്നു. വിവാദമായ പ്രസ്താവനകളാണ് അഞ്ചാംക്ലാസുകാരനായ എം.എം മണിയെന്ന ഇടുക്കികാരുടെ മണിയാശാനെ കേരളത്തിലെ സിപിഐഎം അണികളുടെ ആവേശമാക്കി മാറ്റിയത്. സിപിഐഎം ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജില്ലാ സെക്രട്ടറിയായി തുടര്‍ന്നതിന്റെ റിക്കോര്‍ഡാണ് എംഎം മണിയ്ക്കുള്ളത്.

ഇടുക്കിയില്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് തൊഴിലാളികളും സ്ഥാപിത താല്‍പര്യക്കാരും തമ്മില്‍ അതിഭീകരമാം വിധം നിലനിന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് എംഎം മണി നടത്തിയ പ്രസംഗമാണ് അദ്ദേഹത്തെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലെത്തിച്ചത്. രാഷ്ട്രീയ എതിരാളികളെ വണ്‍ ടു ത്രീ എന്ന ക്രമത്തില്‍ കൊലപ്പെടുത്തി എന്ന പ്രസംഗമാണ് എം എം മണിയ്‌ക്കെതിരെ കേസെടുക്കുന്നതിലേക്ക് ജയിലില്‍ അടക്കപ്പെടുന്നതിനും ഇടയാക്കിയത്. ഇതോടെ ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്ന് അദ്ദേഹത്തിന് മാറേണ്ടി വന്നു. പിന്നീട് നടന്ന സംസ്ഥാന സമ്മേളത്തിലാണ് അദ്ദേഹം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായത്. എല്‍ഡിഎഫ് അധികാരമേറ്റെടുത്തതുമുതല്‍ മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെട്ട പേരുകളില്‍ ഒന്നായിരുന്നു എം എം മണിയുടേത്.

ലാളിത്യത്തിന്റയും നിഷ്‌കളങ്കതയുടെയും പ്രതീകമായി കേരളരാഷ്ട്രീയത്തില്‍ അറിയപ്പെട്ട എം എം മണിയുടെ രാഷ്ട്രീയത്തിലും നിര്‍ണായകമായിരുന്നു മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം. ആ ശ്രമങ്ങളാണ് എം എം മണിയിലെ മറ്റൊരു നേതാവിനെ അറിയാന്‍ കേരളത്തിനിടയാക്കിയത്. കൈയേറ്റം ഒഴിപ്പിക്കാന്‍ വി എസ് പറഞ്ഞുവിട്ട ഉദ്യോഗസ്ഥ സംഘത്തിന്റെ കായികമായി നേരിടുമെന്ന പ്രസ്തവന വലിയ വിവാദത്തിനാണ് കാരണമായത്. അതുവരെ വി എസിന്റെ വിശ്വസ്ത അനുയായി ആയിരുന്ന മണി പിന്നീട് അദ്ദേഹത്തിന്റെ കടുത്ത വിമര്‍ശകനായി. മുന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മണിയ്്ക്ക് സ്വര്‍ത്ഥ താല്‍പര്യമുണ്ടെന്ന വിമര്‍ശനം ഉയര്‍ന്നു. അദ്ദേഹത്തിന്റെ സഹോദരന്‍ ലംബോദരനുളള മൂന്നാറിലെ ഭൂമി കൈയേറ്റമാണെന്നും അത് ഒഴിപ്പിക്കാനുമുള്ള ശ്രമങ്ങളും അക്കാലത്ത് നടന്നു.

എല്ലാകാലത്തും സിപിഐയുമായി കലഹത്തിലായിരുന്ന എം.എം മണി മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ കാലത്താണ് ആ പാര്‍ട്ടിയുമായി നല്ല ബന്ധമുണ്ടാക്കിയത്. കൈയേറ്റം ഒഴിപ്പിക്കലിനെ അക്കാലത്ത് സിപിഐ എതിര്‍ത്തിരുന്നു. എന്നാല്‍ സമീപകാലത്ത് ആ ബന്ധത്തില്‍ വീണ്ടും ഉലച്ചിലുകളുണ്ടായി. വിവാദങ്ങള്‍ ഒന്നൊഴിയാതെ പിന്തുടരുമ്പോഴും സിപിഐഎം, മണിയിലുള്ള വിശ്വാസം നിലനിര്‍ത്തി. ഒരു പക്ഷെ വിവാദങ്ങളാണ് മണിയെ ഇടുക്കിക്കപ്പുറമുളള നേതാവാക്കി മാറ്റിയത്. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ മണിയാശാന്‍ അങ്ങനെ പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗവും, ഇപ്പോള്‍ മന്ത്രിയുമാകുന്നു. പിണറായി വിജയന്‍ മന്ത്രിസഭയുടെ പ്രതിച്ഛായ്ക്ക് ആ പ്രകടമായ ലാളിത്യം ആക്കം കൂട്ടും. എന്നാല്‍ വാക്കുകളിലെ അപകടകരമായ ലാളിത്യവും ശ്രദ്ധയില്ലായ്മയും, ഭരണ പരിചയക്കുറവും എങ്ങനെയാണ് എം എം മണി കൈകാര്യം ചെയ്യുകയെന്നതാണ് നിര്‍ണായകമാകുക