യുപിയില്‍ തോറ്റു തൊപ്പിയിട്ടതിന്റെ കാരണം മുലായം കണ്ടെത്തി; പഴി കുടുംബവഴക്ക് റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കും ‘ചല്‍ മോഡി’യില്‍ കബളിപ്പിക്കപ്പെട്ട വോട്ടര്‍മാര്‍ക്കും

April 16, 2017, 3:37 pm

യുപിയില്‍ തോറ്റു തൊപ്പിയിട്ടതിന്റെ കാരണം മുലായം കണ്ടെത്തി; പഴി കുടുംബവഴക്ക് റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കും ‘ചല്‍ മോഡി’യില്‍ കബളിപ്പിക്കപ്പെട്ട വോട്ടര്‍മാര്‍ക്കും
Politics

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി ഏറ്റുവാങ്ങിയ കനത്ത തോല്‍വിക്ക് മാധ്യമങ്ങളേയും വോട്ടര്‍മാരേയും കുറ്റപ്പെടുത്തി മുലായം സിങ് യാദവ്. പാര്‍ട്ടിയിലെ കുടുംബ വഴക്കിന് മാത്രമാണ് മാധ്യമങ്ങള്‍ പ്രധാന്യം നല്‍കിയത്. യുപി ജനത ബിജെപിയാല്‍ കബളിപ്പിക്കപ്പെട്ടെന്നും മുലായം തോല്‍വിക്ക് കാരണമായി നിരത്തുന്നു.

അഖിലേഷ് സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും ജനങ്ങള്‍ എസ്പിക്ക് തോല്‍വിയാണ് സമ്മാനിച്ചത്. ചല്‍ മോഡി-ചല്‍ മോഡിയില്‍ കബളിപ്പിക്കപ്പെട്ട ജനങ്ങള്‍ ബിജെപിയ്‌ക്കൊപ്പം പോയി. സമാജ്‌വാദി പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കാണ് മാധ്യമങ്ങള്‍ കൂടുതല്‍ കവറേജ് നല്‍കിയത്. സമാജ് വാദി പാര്‍ട്ടിയുടെ ഭരണക്കാലത്തെ ആഭ്യന്തര കലഹങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ മറ്റു പാര്‍ട്ടികളുടെ ഭരണക്കാലത്തും മാധ്യമങ്ങള്‍ അതേകാര്യം ചെയ്യണം.
മുലായം സിങ് യാദവ്

പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും താല്‍പ്പര്യങ്ങള്‍ മാനിച്ചു മാത്രമേ താന്‍ ഇനി അടുത്ത ചുവടു വെക്കുകയുള്ളൂ എന്നും മുലായം വ്യക്തമാക്കി.

മുലായത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ സംസ്ഥാന ബിജെപി നേതൃത്വം രംഗത്തെത്തി. എസ്പിയുടെ തോല്‍വി ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും മുലായത്തിന് സാധിച്ചിട്ടില്ലെന്ന് ബിജെപി പരിഹസിച്ചു. യുപി ജനതയുടെ തെരഞ്ഞെടുപ്പിനെ മാത്രമല്ല അവരുടെ വിവേകത്തേയും മുലായം ചോദ്യം ചെയ്തിരിക്കുകയാണെന്ന് പാര്‍ട്ടി വക്താവ് മനീഷ് ശുക്ല പിടിഐയോട് പറഞ്ഞു.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മിന്നും ജയം നേടിയപ്പോഴും സമാന പ്രസ്താവന മുലായം നടത്തിയിട്ടുണ്ട്. ജനത്തിന്റെ വിവേകത്തെ ചോദ്യം ചെയ്യുന്നതിന് പകരം തോല്‍വിയുടെ കാരണങ്ങളെ കുറിച്ച് എസ്പി നേതാക്കള്‍ ആത്മപരിശോധന നടത്തണമെന്നും ബിജെപി വ്ക്താവ് ആവശ്യപ്പെട്ടു.