വേങ്ങര ഉപതെരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെപിസിസി പ്രസിഡന്റിനെ അറിയാം; ഗ്രൂപ്പ് പോരിന് ഇടവേള നല്‍കി കോണ്‍ഗ്രസ്; സമവായത്തിലൂടെ നീങ്ങാമെന്ന് ധാരണ

September 13, 2017, 10:40 am

വേങ്ങര ഉപതെരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെപിസിസി പ്രസിഡന്റിനെ അറിയാം; ഗ്രൂപ്പ് പോരിന് ഇടവേള നല്‍കി കോണ്‍ഗ്രസ്; സമവായത്തിലൂടെ നീങ്ങാമെന്ന് ധാരണ
Politics

വേങ്ങര ഉപതെരഞ്ഞെടുപ്പിന് മുമ്പ് കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസിനുളളില്‍ തീരുമാനം. ഐ, എ ഗ്രൂപ്പ് നേതാക്കള്‍ ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ധാരണയായത്. ഈ മാസം 20ന് മുമ്പ് സംഘടനാ തെരഞ്ഞെടുപ്പ് നടത്താനും ഒക്ടോബറില്‍ ഭാരവാഹികളെ സമവായത്തിലൂടെ തെരഞ്ഞെടുക്കാനും തീരുമാനമായിട്ടുണ്ട്.

അടുത്ത ദിവസം തന്നെ ഉമ്മന്‍ചാണ്ടിയും- രമേശ് ചെന്നിത്തലയും തമ്മില്‍ ചര്‍ച്ച നടത്തുമെന്നാണ് വിവരങ്ങള്‍. നിലവില്‍ എം.എം ഹസനാണ് കെപിസിസി പ്രസിഡന്റിന്റെ ചുമതല. ഉമ്മന്‍ചാണ്ടിയെ കെപിസിസി പ്രസിഡന്റാക്കണമെന്ന ആര്‍എസ്പി നേതാവ് അസീസിന്റെയും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്റെയും പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് സമവായ നീക്കങ്ങളും.