എംഎല്‍എമാരുടെ യോഗം റദ്ദാക്കി; ശക്തിപ്രകടനത്തിന് ഇല്ലെന്ന് ദിനകരന്‍; അണ്ണാഡിഎംകെ ലയനം മുന്നില്‍ കണ്ട് മുട്ടുമടക്കി മന്നാര്‍ഗുഡി മാഫിയ 

April 19, 2017, 12:55 pm
എംഎല്‍എമാരുടെ യോഗം റദ്ദാക്കി; ശക്തിപ്രകടനത്തിന് ഇല്ലെന്ന് ദിനകരന്‍; അണ്ണാഡിഎംകെ ലയനം മുന്നില്‍ കണ്ട് മുട്ടുമടക്കി മന്നാര്‍ഗുഡി മാഫിയ 
Politics

ചെന്നൈ: തമിഴക രാഷ്ട്രീയത്തിലെ നാടകീയ നീക്കങ്ങള്‍ക്ക് ഒടുവില്‍ അണ്ണാഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെ മുട്ടുമടക്കി ടിടിവി ദിനകരന്‍. ജനറല്‍ സെക്രട്ടറി ശശികലയേയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായ ദിനകരനേയും പുറത്താക്കി വെട്ടിനിരത്താനുള്ള തീരുമാനം മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും സംഘവും നടത്തിയതോടെ പിന്തുണ തെളിയിക്കാന്‍ ദിനകരന്‍ എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നു. കാര്യമായ പിന്തുണ ലഭിക്കില്ലെന്ന് വ്യക്തമായതോടെ എംഎല്‍എമാരുടെ യോഗം റദ്ദാക്കി. പാര്‍ട്ടിയിലും സര്‍ക്കാരിലും പ്രതിസന്ധി ഒഴിവാക്കാനാണ് തീരുമാനമെന്നാണ് ദിനകരന്റെ വാദം.

അണ്ണാഡിഎംകെ ലയനത്തിന് കളൊമൊരുങ്ങുന്നതില്‍ സന്തോഷമുണ്ടെന്നും താനതിന് എതിരല്ലെന്നും ദിനകരന്‍ പറഞ്ഞു. സഹോദരങ്ങളുമായി തര്‍ക്കത്തിനില്ലെന്നും പാര്‍ട്ടിയില്‍ തനിക്കെതിരെ പ്രശ്‌നങ്ങളില്ലെന്നും പറഞ്ഞു. തന്റെ തീരുമാനങ്ങളാണ് പാര്‍ട്ടിക്ക് നല്ലതെന്ന് പറയാനും ദിനകരന്‍ മടിച്ചില്ല.

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി മുന്‍മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവുമായി ധാരണയുണ്ടാക്കി പാര്‍ട്ടിയെ ഏകോപിപ്പിക്കാന്‍ ശ്രമം നടത്തിയതോടെയാണ് ദിനകരനും ശശികലയും വീണത്. അണ്ണാഡിഎംകെ രണ്ടില ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാന്‍ കോഴകൊടുത്ത സംഭവത്തില്‍ ദിനകരനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തതും ശശികലയുടെ മന്നാര്‍ഗുഡി മാഫിയക്ക് തിരിച്ചടിയായി.

ശശികലയേയും കുടുംബത്തേയും പാര്‍ട്ടിയില്‍ നിന്നും ഭരണത്തില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കി നിര്‍ത്തിയാല്‍ മാത്രമേ അനുരഞ്ജന ചര്‍ച്ചയ്ക്കുള്ളുവെന്ന ഒ പനീര്‍ശെല്‍വത്തിന്റെ നിലപാടും നടപടികള്‍ വേഗത്തിലാക്കി. ദിനകരന്റെ പക്ഷത്ത് ഉറച്ചുനിന്ന ഡിണ്ടിഗല്‍ ശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ കൂറുമാറിയതോടെ മുട്ടുമടക്കുകയല്ലാതെ ടിടിവി ദിനകരന് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലാതെയായി.

ഇപിഎസ്- ഒപിഎസ് പക്ഷം ഇനി കൈകൊടുക്കുന്നതും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തിലും മുഖ്യമന്ത്രി സ്ഥാനത്തിലും സമവായമുണ്ടാക്കുന്നതുമാണ് രാഷ്ട്രീയമായി തമിഴ്‌നാട്ടില്‍ ഇനി ശ്രദ്ധേയമാവുക.