ശശികലയെ പുറത്താക്കിയതിന് തെളിവ് നല്‍കൂ, എന്നിട്ടാവാം ലയന ചര്‍ച്ച; നിലപാട് കടുപ്പിച്ച് ഒപിഎസ്; ജയലളിതയുടെ മരണം സിബിഐ അന്വേഷിക്കണം 

April 20, 2017, 5:01 pm
ശശികലയെ പുറത്താക്കിയതിന് തെളിവ് നല്‍കൂ, എന്നിട്ടാവാം ലയന ചര്‍ച്ച; നിലപാട് കടുപ്പിച്ച് ഒപിഎസ്; ജയലളിതയുടെ മരണം സിബിഐ അന്വേഷിക്കണം 
Politics

ചെന്നൈ: ശശികലയെ അണ്ണാഡിഎംകെയില്‍ നിന്ന് പുറത്താക്കിയതിന് തെളിവ് വേണമെന്ന് ഒ പനീര്‍ശെല്‍വം ക്യാമ്പ്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പക്ഷത്തിനോടൊപ്പം ലയന ചര്‍ച്ച തുടങ്ങണമെങ്കില്‍ ശശികലയേയും മന്നാര്‍ഗുഡി സംഘത്തേയും പുറത്താക്കിയതിന് തെളിവ് വേണമെന്നാണ് ഒപിഎസിന്റെ പ്രധാന ആവശ്യം. അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയുടേയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ദിനകരന്റേയും രാജിക്കത്ത് നല്‍കണമെന്നും ആവശ്യപ്പെട്ടു.

പളനിസാമി പക്ഷത്തിന്റെ അണ്ണാഡിഎംകെ അമ്മ തെരഞ്ഞെടുപ്പ് കമ്മീഷനെ ശശികലയെ പുറത്താക്കിയ കാര്യം അറിയിച്ച് ഔദ്യോഗികമായി നിലപാട് പ്രഖ്യാപിക്കണമെന്നാണ് പനീര്‍ശല്‍വത്തിന്റെ അണ്ണാഡിഎംകെ പുരട്ചിതലൈവി അമ്മയുടെ ആവശ്യം.

ദിനകരന്റെ വഴിമാറുന്നുവെന്ന പ്രസ്താവന ചതിയാണോ എന്ന് സംശയിക്കുന്നതായും മുന്‍ മന്ത്രിയും ഒപിഎസ് പക്ഷത്തെ പ്രമുഖനുമായ കെപി മുനുസ്വാമി പറഞ്ഞു. ഔദ്യോഗികമായി മന്നാര്‍ഗുഡി മാഫിയയെ പുറത്താക്കിയതിന് തെളിവ് ലഭിച്ചില്ലെങ്കില്‍ ശശികലയുടെ ഭര്‍ത്താവ് നടരാജനടക്കം പലരും ഇനിയും പാര്‍ട്ടിയിലേക്ക് ഇടിച്ചുകയറാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും മുനുസ്വാമി പറഞ്ഞു.

ശശികല കുടുംബത്തിലെ ഒരാളെ പോലും പാര്‍ട്ടിയില്‍ അനുവദിക്കാനാവില്ല. ജയലളിതയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ചുതന്നെയാണെന്നും പനീര്‍ശെല്‍വം പക്ഷം വ്യക്തമാക്കി. ഇതിനായി മുഖ്യമന്ത്രി പളനിസാമി ഉടന്‍ ആവശ്യം ഉന്നയിക്കണമെന്നും ലയന ചര്‍ച്ചയില്‍ പനീര്‍ശെല്‍വം പക്ഷം വ്യക്തമാക്കി. ഇതിന് ശേഷമേ പദവികളുടെ കാര്യം അടക്കം ചര്‍ച്ച ചെയ്യുവെന്നാണ് നിലപാട്.

തെരഞ്ഞെടുപ്പ് ഉണ്ടായാല്‍ പനീര്‍ശെല്‍വം തന്നെ വിജയിക്കുമെന്നും അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും പളനിസാമി പക്ഷത്തെ ഭീഷണിപ്പെടുത്താനും ഒപിഎസ് ക്യാമ്പിലുള്ളവര്‍ മടിച്ചില്ല.