‘താന്‍ ഒഴിയാം, പനീര്‍ശെല്‍വത്തെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാക്കാം’; പക്ഷേ ചിന്നമ്മയെ നീക്കരുതെന്ന് ദിനകരന്‍; ഫോര്‍മുല തള്ളി, കുടുംബ വാഴ്ച അനുവദിക്കില്ലെന്ന് ഒപിഎസ് 

April 18, 2017, 1:17 pm
‘താന്‍ ഒഴിയാം, പനീര്‍ശെല്‍വത്തെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാക്കാം’; പക്ഷേ ചിന്നമ്മയെ നീക്കരുതെന്ന്  ദിനകരന്‍; ഫോര്‍മുല തള്ളി, കുടുംബ വാഴ്ച അനുവദിക്കില്ലെന്ന് ഒപിഎസ് 
Politics

ചെന്നൈ: അത്യന്തം നാടകീയമായി ചെന്നൈയിലെ അണ്ണാഡിഎംകെ രാഷ്ട്രീയം. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും അണ്ണാഡിഎംകെ വിമതന്‍ ഒ പനീര്‍ശെല്‍വവും കൈകൊടുക്കാന്‍ തീരുമാനിച്ചതോടെ പരുങ്ങലിലായി ശശികലയുടെ മന്നാര്‍ഗുഡി മാഫിയ. ആരോപണ വിധേയനായ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ശശികലയുടെ അനന്തരവനുമായ ടിടിവി ദിനകരന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് പുതിയ ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി രംഗത്തെത്തി. താന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് പനീര്‍ശെല്‍വത്തെ ആ സ്ഥാനത്ത് നിയോഗിക്കാമെന്നും എന്നാല്‍ ചിന്നമ്മ ശശികലയെ ജനറല്‍ സെക്രട്ടറിയായി തുടരാന്‍ അനുവദിക്കണമെന്നുമാണ് ദിനകരന്റെ ആവശ്യം.

എന്നാല്‍ ദിനകരന്റെ ഫോര്‍മുല ഒ പനീര്‍ശെല്‍വം തള്ളി. ശശികലയുടെ കുടുംബവാഴ്ച അവസാനിപ്പിക്കണമെന്നും കുടുംബ വാഴ്ച അംഗീകരിക്കില്ലെന്നും പനീര്‍ശെല്‍വം വ്യക്തമാക്കി. കുടുംബാധിപത്യത്തില്‍ നിന്ന് തമിഴ്‌നാടിനെ രക്ഷിക്കുകയാണ് തന്റെ ദൗത്യമെന്നും പനീര്‍ശെല്‍വം വ്യക്തമാക്കി. ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായത് തന്നെ ഭരണഘടനാ വിരുദ്ധമാണെന്നും ഒപിഎസ്. ഐക്യത്തിന് ഉപാധികളില്ല, എന്നാല്‍ ജയലളിതയുടെ സ്മാരകത്തില്‍ പ്രഖ്യാപിച്ച നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലെന്നും പനീര്‍ശെല്‍വം വ്യക്തമാക്കി. ജയലളിതയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന നിലപാടും കടുപ്പിച്ച് പനീര്‍ശെല്‍വം

ശശികലയേയും അവര്‍ പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാക്കിയ അനന്തരവന്‍ ടിടിവി ദിനകരനേയും പുറത്താക്കി പനീര്‍ശെല്‍വത്തെ ജനറല്‍ സെക്രട്ടറിയാക്കാനുള്ള ഫോര്‍മുലയാണ് ആദ്യമുണ്ടായത്. മുഖ്യമന്ത്രിയായി പളനിസാമി തന്നെ തുടരുമെന്നാണ് കരാര്‍. ഇവ അടക്കം പലകാര്യങ്ങളിലുമുള്ള കരാറില്‍ പനീര്‍ശെല്‍വം ക്യാമ്പിന്റേയും പളനിസാമി ക്യാമ്പിന്റേയും അംഗീകാരം കിട്ടിയാല്‍ രണ്ട് വിഭാഗമായി നിന്ന അണ്ണാഡിഎംകെ ഒന്നാകുമെന്നായിരുന്നു അവസ്ഥ. ചിന്നമ്മയും മന്നാര്‍ഗുഡി മാഫിയയും പാര്‍ട്ടിക്ക് പുറത്തും. അതിനിടയിലാണ് പുതിയ കരാറുമായി ദിനകരനെത്തിയത്. ഈ കരാര്‍ ഉടനടി തന്നെ ഒപിഎസ് തള്ളുകയായിരുന്നു.

അണ്ണാഡിഎംകെ രണ്ടില ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാന്‍ കോഴ കൊടുക്കാന്‍ ശ്രമം നടത്തിയതിന് ഡല്‍ഹി പൊലീസ് ദിനകരനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ അറസ്റ്റ് ഉണ്ടാവാനും സാധ്യതയുണ്ട്.