ലീഗിലേക്ക് കുഞ്ഞാലിക്കുട്ടി രണ്ട് വട്ടം തിരികെ വിളിച്ചെന്ന് മന്ത്രി കെ ടി ജലീല്‍; ‘സിപിഐഎം എന്നെ അത്രമേല്‍ വിശ്വസിക്കുന്നു’; ക്ഷണം നിരസിച്ച മറുപടി  

September 7, 2017, 10:14 pm
ലീഗിലേക്ക് കുഞ്ഞാലിക്കുട്ടി രണ്ട് വട്ടം തിരികെ വിളിച്ചെന്ന്  മന്ത്രി കെ ടി ജലീല്‍; ‘സിപിഐഎം എന്നെ അത്രമേല്‍ വിശ്വസിക്കുന്നു’; ക്ഷണം നിരസിച്ച മറുപടി  
Politics

തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി തന്നെ രണ്ട് വട്ടം പാര്‍ട്ടിയിലേക്ക് തിരികെ വിളിച്ചെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും സിപിഐ(എം) പിന്തുണയുള്ള സ്വതന്ത്ര എംഎല്‍എയുമായ കെ ടി ജലീല്‍. 2006ല്‍ കുറ്റിപ്പുറം തെരഞ്ഞെടുപ്പ് നടന്ന് ഒന്നര വര്‍ഷത്തിനുശേഷമായിരുന്നു ആദ്യത്തെ ക്ഷണമുണ്ടായതെന്ന് കെ ടി ജലീല്‍ പറഞ്ഞു. കുടുംബമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

കുറ്റിപ്പുറത്തെ തെരഞ്ഞെടുപ്പിന് ശേഷം ഒന്നരവര്‍ഷം കഴിഞ്ഞ് കോഴിക്കോട്ട് ഒരു പരിപാടിയിക്കിടെ പ്രസംഗം കഴിഞ്ഞ ഉടന്‍ തന്നെ അദ്ദേഹം എനിക്ക് കൈ തന്നു, എന്തൊക്കെയാണ് കുഞ്ഞാലിക്കുട്ടി സാഹിബേ എന്ന് ഞാന്‍ അങ്ങോട്ട് ചോദിച്ചു. നല്ലത് തന്നെ എങ്ങനെയുണ്ട് എംഎല്‍എ പണി എന്നും അദ്ദേഹം ചോദിച്ചു. ഉഷാറായി പോകുന്നുവെന്ന് ഞാനും മറുപടി പറഞ്ഞു. ആ സന്ദര്‍ഭത്തില്‍ അദ്ദേഹം പറഞ്ഞ ഒരു വാക്കുണ്ട്. ‘ഇങ്ങനെയൊക്കെ ആയാല്‍ മതിയോ? നമുക്ക് ഒരുമിച്ച് പോകേണ്ടേ?’ എന്നായിരുന്നു അത്. ആ ചോദ്യം എന്നില്‍ ശരിക്കും സ്‌ട്രൈക്ക് ചെയ്തു. എന്നോട് അദ്ദേഹം എടുത്ത നിലപാട് തെറ്റായിരുന്നുവെന്ന സൂചനയാണ് ആ വാക്കില്‍ നിന്ന് കിട്ടുന്നത്.  
കെ ടി ജലീല്‍  

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമസഭയ്ക്ക് അകത്ത് വെച്ച് പാര്‍ട്ടിലേക്ക് തിരികെ വരാനുള്ള ആഗ്രഹം കുഞ്ഞാലിക്കുട്ടി വീണ്ടും പ്രകടിപ്പിച്ചെന്നും കെ ടി ജലീല്‍ പറഞ്ഞു.

ഞാന്‍ പാര്‍ട്ടിയിലേക്ക് തിരികെവരാനുള്ള ആഗ്രഹപ്രകടനം അദ്ദേഹം നിയമസഭയില്‍ വെച്ച് നടത്തി. ഞാന്‍ പറഞ്ഞു സിപിഐ(എം) എന്നെ അത്രമാത്രം വിശ്വസിച്ചിരിക്കുന്നു. ആ വിശ്വാസത്തിന് വിരുദ്ധമായി ഞാന്‍ ചെയ്താല്‍ പിന്നീട് മുസ്ലീങ്ങളെ മതേതര പാര്‍ട്ടികള്‍ പോലും വിശ്വസിക്കാത്ത അവസ്ഥ സംജാതമാകും. ആ തരത്തിലേക്ക് അവരുടെ മനോഗതങ്ങള്‍ മാറും. അതുകൊണ്ട് വിശ്വാസവഞ്ചന നടത്താന്‍ എനിക്ക് കഴിയില്ല. അത് മുസ്ലീം സമുദായത്തിന്റെ വിശ്വാസ്യത നിലനിര്‍ത്തുന്നതിന് ആവശ്യമാണ്. ജലീല്‍ പറഞ്ഞത് ശരിയാണെന്ന് അദ്ദേഹം എന്നോട് തിരിച്ചുപറയുകയും ചെയ്തു.   
കെടി ജലീല്‍  

മുസ്ലീം ലീഗ് നേതാവായിരുന്ന കെ ടി ജലീല്‍ 2005ലാണ് നേതൃത്വത്തിനെതിരെ തിരിഞ്ഞ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയത്. 2006ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറം മണ്ഡലത്തില്‍ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച ജലീല്‍ പി കെ കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിയിരുന്നു.