മലപ്പുറത്തെക്കുറിച്ചുളള മന്ത്രി സുരേന്ദ്രന്റെ വാദം ശരിയല്ലെന്ന് കുഞ്ഞാലിക്കുട്ടി; ‘ഇടതുപക്ഷത്തിന് ചേരാത്ത പ്രചാരണമാണ് നടത്തുന്നത്’

April 19, 2017, 12:30 pm

മലപ്പുറത്തെക്കുറിച്ചുളള മന്ത്രി സുരേന്ദ്രന്റെ വാദം ശരിയല്ലെന്ന് കുഞ്ഞാലിക്കുട്ടി; ‘ഇടതുപക്ഷത്തിന് ചേരാത്ത പ്രചാരണമാണ് നടത്തുന്നത്’
Politics

മലപ്പുറത്തെക്കുറിച്ചുളള മന്ത്രി കടകംപളളി സുരേന്ദ്രന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുസ്ലിംലീഗ് നേതാവും എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് വര്‍ഗീയ ധ്രുവീകരണമാണ് നടന്നതെന്ന പ്രചാരണം ഇടതുപക്ഷത്തിന് ചേര്‍ന്നതല്ല. മന്ത്രി കടകംപളളി സുരേന്ദ്രന്റെ അത്തരം വാദം ശരിയല്ല. മലപ്പുറത്ത് നടന്നത് രാഷ്ട്രീയ പോരാട്ടമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബാബറി മസ്ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ അദ്വാനി അടക്കമുളള ബിജെപി നേതാക്കള്‍ വിചാരണ നേടണമെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോടതി വിധി രാജ്യത്തിന്റെ മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറം ന്യൂനപക്ഷ വര്‍ഗീയ മേഖലയാണെന്നും ഇ. അഹമ്മദിനെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ചുമന്നാണ് പ്രചാരണ വേദികളില്‍ കൊണ്ടുവന്നിരുന്നതെന്നുമായിരുന്നു മന്ത്രി കടകംപളളിയുടെ ഇന്നലത്തെ പ്രസ്താവന.

ഇത് വിവാദമായതിനെ തുടര്‍ന്ന് മന്ത്രി വിശദീകരണവും നല്‍കിയിരുന്നു. മലപ്പുറം വര്‍ഗീയ മേഖലയാണെന്ന് താന്‍ പറഞ്ഞതായി ഒരു ചാനല്‍ തെറ്റിദ്ധാരണ പരത്തുകയാണ്. പല കാരണങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ മലപ്പുറം മണ്ഡലം ന്യൂനപക്ഷ വര്‍ഗീയതയുടെ ശാക്തീകരണം വരുന്ന മേഖല കൂടിയാണെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ വിശദമാക്കി. മുസ്‌ളീം ലീഗ് അവിടെ ന്യൂനപക്ഷ വര്‍ഗീയ അടിസ്ഥാനത്തിലുള്ള പ്രചാരണമാണ് നടത്തിയത്. ലീഗിന്റെ തട്ടകം കൂടിയാണത്. ആ അര്‍ത്ഥത്തില്‍ താന്‍ പറഞ്ഞത് വളച്ചൊടിച്ച് കുപ്രചരണം നടത്തുകയാണ് ഒരു മത സംഘടനയുടെ ചാനലും, ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുമെന്നും മന്ത്രി വിശദമാക്കിയിരുന്നു.