ഭരണപരമായ വിലയിരുത്തലാണ് തെരഞ്ഞെടുപ്പ് ഫലമെന്ന്ചെന്നിത്തല; സോളാർ ബോംബ് വേങ്ങരയിൽ പൊട്ടിയില്ലെന്ന് കുഞ്ഞാലിക്കുട്ടി 

October 15, 2017, 11:28 am
ഭരണപരമായ വിലയിരുത്തലാണ് തെരഞ്ഞെടുപ്പ് ഫലമെന്ന്ചെന്നിത്തല; 
സോളാർ ബോംബ് വേങ്ങരയിൽ പൊട്ടിയില്ലെന്ന് കുഞ്ഞാലിക്കുട്ടി 
Politics
Politics
ഭരണപരമായ വിലയിരുത്തലാണ് തെരഞ്ഞെടുപ്പ് ഫലമെന്ന്ചെന്നിത്തല; 
സോളാർ ബോംബ് വേങ്ങരയിൽ പൊട്ടിയില്ലെന്ന് കുഞ്ഞാലിക്കുട്ടി 

ഭരണപരമായ വിലയിരുത്തലാണ് തെരഞ്ഞെടുപ്പ് ഫലമെന്ന്ചെന്നിത്തല; സോളാർ ബോംബ് വേങ്ങരയിൽ പൊട്ടിയില്ലെന്ന് കുഞ്ഞാലിക്കുട്ടി 

യു.ഡി.എഫിന്റെ ജനകീയ അടിത്തറയാണ് വിജയകാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാരിന്റെ ഭരണപരമായ വിലയിരുത്തൽ കൂടിയാണ് ഈ തെരഞ്ഞെടുപ്പ് വിജയമെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കളത്തിലിറങ്ങിയ ഇടതുപക്ഷം സോളാർ ബോംബ് ഇട്ടിട്ടും ഒന്നും ചെയ്യാനായില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.

കേന്ദ്രസർക്കാരും സി പി ഐ എമ്മും നടത്തിയ അധികാര ദുരുപയോഗവും പണക്കൊഴുപ്പും അതിജീവിച്ച നല്ലൊരു വിജയമാണ് വേങ്ങരയിൽ നടന്നതെന്ന് വിഎം സുധീരൻ. പോലീസിനെ ഉപയോഗിച്ച് ലീഗിനെ അടിച്ചൊതുക്കാൻ ശ്രമം നടന്നു. ഇതെല്ലാം അപേക്ഷിച്ചു നോക്കിയാൽ വോട്ടു കുറവ് സ്വാഭാവികം.

ബി.ജെ.പിയും സിപിഎമ്മും ഒത്തുകളിച്ചു വർഗീയ പ്രചാരണം നടത്തിയത് ഫലം കണ്ടില്ലെന്നും സുധീരൻ പറഞ്ഞു. വേങ്ങര ഫലം യു.ഡി.എഫിന്റെ വിജയമായി കണക്കാക്കാനാകില്ലെന്നും ലീഗിലുള്ള ജനങ്ങളുടെ വിശ്വാസമാണ് ഖാദർ വിജയിക്കാൻ കാരണമായതെന്ന് കെ.എം മാണിയും പ്രതികരിച്ചു.

എത്ര ശ്രമിച്ചാലും വിജയിക്കാൻ സാധിക്കില്ല എന്നുറപ്പുള്ളതുകൊണ്ട് ബി ജെ പി സിപിഎമ്മുമായി ഒത്തുകളിച്ചെന്ന് തിരുവഞ്ചൂർ. യു ഡി എഫ് സ്ഥാനാർഥി ഖാദറിന് കുഞ്ഞാലിക്കുട്ടിയേക്കാൾ 14747 വോട്ടിന്റെ കുറവാണ് ഇത്തവണ ഉണ്ടായത്. എന്നാൽ കുഞ്ഞാലിക്കുട്ടിയ്ക്ക് കിട്ടിയത് വ്യക്തിയപരമായ വോട്ടുകളെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും അഭിപ്രായപ്പെട്ടു.