മാണിയെ ക്ഷണിച്ച ഹസനെതിരെ കോണ്‍ഗ്രസില്‍ പടനീക്കം; ‘അപമാനം സഹിച്ച് മാണിയെ തിരിച്ചെടുക്കണോ?’; നേതൃയോഗത്തില്‍ വിമര്‍ശനം

April 19, 2017, 2:51 pm

മാണിയെ ക്ഷണിച്ച ഹസനെതിരെ കോണ്‍ഗ്രസില്‍ പടനീക്കം; ‘അപമാനം സഹിച്ച് മാണിയെ തിരിച്ചെടുക്കണോ?’; നേതൃയോഗത്തില്‍ വിമര്‍ശനം
Politics

കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് ക്ഷണിച്ച നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍. മാണിയെ യുഡിഎഫിലേക്ക് തിരിച്ചുവിളിക്കണമെന്ന നിര്‍ദേശം കെപിസിസിയുടെ താത്കാലിക പ്രസിഡന്റ് എം.എം ഹസന്‍ മുന്നോട്ട് വെച്ചതിനെ തുടര്‍ന്നാണ് നേതാക്കളുടെ വിമര്‍ശനം. തിരുവനന്തപുരത്ത് ചേര്‍ന്ന കെപിസിസിയുടെ നേതൃയോഗത്തിലാണ് മുതിര്‍ന്ന നേതാക്കളായ പി.ടി തോമസ് എംഎല്‍എ, ജോസഫ് വാഴയ്ക്കന്‍, എം.എം ജേക്കബ് എന്നിവര്‍ മാണിക്കെതിരെ രംഗത്തെത്തിയത്.

കെ.എം മാണി നിരന്തരം യുഡിഎഫിനെ അപമാനിക്കുന്നയാളാണ്. ഇങ്ങനെയുളള ആളെ കൂടെ കൂട്ടണമോ എന്ന് ആലോചിക്കണം. അപമാനം സഹിച്ച് മാണിയെ തിരിച്ച് എടുക്കേണ്ടതുണ്ടോ കാര്യമായ കൂടിയാലോചനകള്‍ നടത്തിയ ശേഷം മാത്രമെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാവുളളുവെന്നും പി.ടി തോമസ് നേതൃയോഗത്തില്‍ പറഞ്ഞു. എല്ലാ ദിവസവും മാണിയെ ക്ഷണിക്കേണ്ട ആവശ്യമില്ലെന്നും ഇല്ലാത്ത പ്രാധാന്യം കേരള കോണ്‍ഗ്രസിന് ഉണ്ടാക്കി കൊടുക്കരുതെന്നുമാണ് ജോസഫ് വാഴയ്ക്കന്റെ അഭിപ്രായം.

കേരള കോണ്‍ഗ്രസിന് ഇല്ലാത്ത ശക്തി പെരുപ്പിച്ച് കാണിക്കേണ്ട. പാലായില്‍ നടന്ന പഞ്ചായത്ത് തല ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന്റെ വോട്ട് വാങ്ങിയാണ് കേരള കോണ്‍ഗ്രസ് ജയിച്ചതെന്നും വാഴയ്ക്കന്‍ പറഞ്ഞു. ആരെയും പിറകെ നടന്ന് ക്ഷണിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു എം.എം ജേക്കബിന്റെ പ്രതികരണം.

അതേസമയം മാണി യുഡിഎഫിലേക്ക് തിരിച്ചുവരേണ്ട സാഹചര്യമാണ് നിലവിലുളളതെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞതായി മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാണിയെ തിരിച്ചുകൊണ്ടുവരാനുളള ശ്രമങ്ങള്‍ക്ക് മധ്യസ്ഥം വഹിക്കും. ഏത് തരത്തിലുളള മധ്യസ്ഥം വഹിക്കുമെന്ന് സാഹചര്യത്തിന് അനുസരിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.