സോളാറില്‍ സംസ്ഥാന നേതാക്കള്‍ കൂട്ടത്തോടെ ഉള്‍പ്പെട്ടതില്‍ ഹൈക്കമാന്‍ഡിന് ആശങ്ക; കേസ് പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയെന്ന് രാഹുല്‍ ഗാന്ധി

October 13, 2017, 5:18 pm
സോളാറില്‍ സംസ്ഥാന നേതാക്കള്‍ കൂട്ടത്തോടെ ഉള്‍പ്പെട്ടതില്‍ ഹൈക്കമാന്‍ഡിന് ആശങ്ക; കേസ് പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയെന്ന് രാഹുല്‍ ഗാന്ധി
Politics

സോളാര്‍ കേസില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സംസ്ഥാന നേതാക്കള്‍ കൂട്ടത്തോടെ സോളാര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടത് ഹൈക്കമാന്‍ഡിന് ആശങ്ക ഉളവാക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതായാണ് സൂചന. പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയാണ് കേസ് എന്ന് രാഹുല്‍ ഗാന്ധി പറയുകയും ചെയ്തതോടെ കണ്ണൂപൂട്ടിയുള്ള പിന്തുണയ്ക്ക് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തയ്യാറല്ലെന്നതാണ് വ്യക്തമാകുന്നത്.

എങ്ങനെ പ്രശ്‌നം നേരിടണമെന്ന് അറിയിക്കാനും രാഹുല്‍ നേതാക്കളോട് പറഞ്ഞു. സോളാര്‍ കേസ് അടക്കം വിഷയങ്ങള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായി ചര്‍ച്ച ചെയ്‌തെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും രാഹുലിനെ കണ്ടിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യുമെന്നും തീരുമാനങ്ങള്‍ രാഹുലിനെ അറിയിക്കുമെന്നും ഹസന്‍ പറഞ്ഞു. പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് ആവര്‍ത്തിക്കാനും കെപിസിസി പ്രസിഡന്റ് മറന്നില്ല.

വിഷയത്തില്‍ തല്‍ക്കാലം നിലപാട് അറിയിക്കാനില്ലെന്ന നിലപാടാണ് ഹൈക്കമാന്‍ഡ് കൈക്കൊണ്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ കണ്ടതിന് ശേഷം എംഎം ഹസനും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഡല്‍ഹിയിലെ കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി.

സോളാര്‍ വിഷയം കോണ്‍ഗ്രസിനെതിരെ ദേശീയതലത്തില്‍ പ്രചാരണ ആയുധമാക്കാന്‍ ബിജെപി ഒരുങ്ങുമ്പോഴാണ് എടുത്തടിച്ച പോലെ സംസ്ഥാന നേതാക്കള്‍ക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കേണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ നിലപാട്. ദേശീയ തലത്തില്‍ രാഹുല്‍ഗാന്ധി മോഡിക്കെതിരെ നടത്തുന്ന പ്രചരണങ്ങളെ പിടിച്ചുകെട്ടാന്‍ കേരളത്തിലെ വിഷയം ധാരാളമെന്നതാണ് ബിജെപിയുടെ നയം. ഇത് ഹൈക്കമാന്‍ഡിനെ അലട്ടുന്നുണ്ട്.