ടി.പി വധക്കേസ് സംബന്ധിച്ച വി.ടി ബൽറാമിന്റെ പ്രസ്താവന തള്ളി രമേശ് ചെന്നിത്തല 

October 14, 2017, 2:40 pm
ടി.പി വധക്കേസ് സംബന്ധിച്ച വി.ടി ബൽറാമിന്റെ പ്രസ്താവന തള്ളി രമേശ് ചെന്നിത്തല 
Politics
Politics
ടി.പി വധക്കേസ് സംബന്ധിച്ച വി.ടി ബൽറാമിന്റെ പ്രസ്താവന തള്ളി രമേശ് ചെന്നിത്തല 

ടി.പി വധക്കേസ് സംബന്ധിച്ച വി.ടി ബൽറാമിന്റെ പ്രസ്താവന തള്ളി രമേശ് ചെന്നിത്തല 

ടി.പി ചന്ദ്രശേഖരൻ വധക്കേസ് ഒത്തുതീർപ്പാക്കിയെന്ന വി.ടി ബൽറാം എം.എൽ.എയുടെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ബൽറാമിന്റെ പ്രസ്താവന തെറ്റാണ്. വളരെ കൃത്യവും ആത്മാർത്ഥതയോടുമാണ് യു.ഡി.എഫ് ടി.പി വധക്കേസ് കൈകാര്യം ചെയ്തതെന്നും ഇതുമായി ബന്ധപ്പെട്ട് യു.ഡി.എഫും എൽ.ഡി.എഫുമായി യാതൊരുവിധ ഒത്തുതീർപ്പും നടന്നിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു.

സോളാർ കേസിൽ ഉമ്മൻചാണ്ടിയ്ക്കും മറ്റ് കോൺഗ്രസ്സ് നേതാക്കൾക്കുമെതിരെ അന്വേഷണം ആരംഭിച്ചതായി പ്രഖ്യാപിച്ചതോടെ ടി.പി കേസിലെ ഒത്തുതീർപ്പിന് പ്രതിഫലമായി സോളാർ കേസ് കണക്കാക്കിയാൽ മതിയെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതാണ് പിന്നീട് പലവിധത്തിലുള്ള വിവാദങ്ങൾക്കും വഴിവെച്ചത്.