മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം സ്വാഭാവികമെന്ന് വിഎസ്; സര്‍ക്കാരിന്റെ വിലയിരുത്തല്‍ അല്ലെന്ന് പിണറായിയും 

April 17, 2017, 3:18 pm
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം സ്വാഭാവികമെന്ന് വിഎസ്; സര്‍ക്കാരിന്റെ വിലയിരുത്തല്‍ അല്ലെന്ന് പിണറായിയും 
Politics

മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം സ്വാഭാവികമെന്ന് വിഎസ് അച്യുതാനന്ദന്‍. മുസ്ലീം ലീഗിന് സ്വാധീനമുള്ള മണ്ഡലമാണ് മലപ്പുറമെന്നും കൂടുതല്‍ കാര്യങ്ങള്‍ വിശദമായി പഠിച്ചതിന് ശേഷം പ്രതികരിക്കാമെന്നും ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ പറഞ്ഞു. സര്‍ക്കാരിന്റെ വിലയിരുത്തലാകും മലപ്പുറം തെരഞ്ഞെടുപ്പെന്ന് നേരത്തെ വിഎസ് പറഞ്ഞിരുന്നെങ്കിലും എല്‍ഡിഎഫ് പരാജയത്തിന് ശേഷം ഇതേ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.

മലപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തല്‍ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയതായും പിണറായി വിജയന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വോട്ട് ശതമാനത്തില്‍ വര്‍ധനയാണ് ഉണ്ടായത്. യുഡിഎഫിന്റെ വോട്ട് ശതമാനത്തില്‍ കുറവുണ്ടായി. ബിജെപിയും പിന്നോട്ട് പോയി. എല്‍ഡിഎഫ് കടുത്ത മല്‍സരമാണ് കാഴ്ചവെച്ചത്. അതുകൊണ്ട് ഉദ്ദേശിച്ച നേട്ടം യുഡിഎഫിന് ഉണ്ടാക്കാനായില്ല.
പിണറായി വിജയന്‍, മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലല്ലെന്നും എസ്ഡിപിഐയും വെല്‍ഫയര്‍ പാര്‍ട്ടിയും കൂടെ ചേര്‍ന്നിട്ടും യുഡിഎഫിന് വലിയ നേട്ടമുണ്ടാക്കാനായില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ തീവ്രവര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചാണ് യുഡിഎഫ് വിജയമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി ഫൈസല്‍ പ്രതികരിച്ചിരുന്നു. വര്‍ഗീയ സംഘടനകളെ കൂട്ടുപിടിച്ച് ന്യൂനപക്ഷ വര്‍ഗീയതയെ നന്നായി പ്രചരിപ്പിക്കുന്നതിനുള്ള ശ്രമം നടന്നുവെന്ന് ഫൈസല്‍ ആരോപിച്ചു. യുഡിഎഫ് തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച സമീപനം രാഷ്ട്രീയത്തിനപ്പുറം വര്‍ഗീയതയുടേതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.