ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ബിഹാറില്‍ പിളര്‍പ്പിന് വേഗത കൂട്ടുന്നു; നിതീഷിനെതിരെ ജെഡിയുവില്‍ ശരദ് യാദവിന്റെ ഉറച്ച ചുവട് 

August 9, 2017, 5:44 pm
ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ബിഹാറില്‍ പിളര്‍പ്പിന് വേഗത കൂട്ടുന്നു; നിതീഷിനെതിരെ ജെഡിയുവില്‍ ശരദ് യാദവിന്റെ ഉറച്ച ചുവട് 
Politics

പാട്‌ന: ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അഹമ്മദ് പട്ടേല്‍ ജയിച്ചു കയറിയപ്പോള്‍ ബിഹാറില്‍ ജെഡിയുവിന്റെ പിളര്‍പ്പിന് വേഗത കൂടുകയാണ്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ബിജെപി കൂട്ടുകെട്ടിനെതിരെ പരസ്യമായി നിലപാടെടുത്ത ജെഡിയു മുതിര്‍ന്ന നേതാവ് ശരദ് യാദവ് പ്രതിപക്ഷ ഐക്യത്തിന് ഒപ്പമാണെന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയു ബിജെപിയെ പിന്തുണയ്ക്കാന്‍ നിര്‍ദേശം നല്‍കിയപ്പോള്‍ ഗുജറാത്തിലെ ജെഡിയു എംഎല്‍എ ഛോട്ടുഭായ് വാസവ കോണ്‍ഗ്രസിനാണ് വോട്ട് ചെയ്തത്. അഹമ്മദ് പട്ടേലിന്റെ വിജയം ഒരു വോട്ടിനാണെന്നിരിക്കെ ഇതുണ്ടാക്കിയ രാഷ്ട്രീയ ചലനം ചെറുതല്ല.

എല്ലാത്തിനും പുറമേ അഹമ്മദ് പട്ടേലിനെ അഭിനന്ദിച്ച് ശരദ് യാദവ് ട്വിറ്ററിലൂടെ രംഗത്തെത്തുകയും ചെയ്തു. കഠിനമായ തടസങ്ങളെ അതിജീവിച്ചുള്ള വിജയത്തിന് ഹൃദയം നിറഞ്ഞ നന്ദിയെന്നും ഭാവിയിലേക്ക് ആശംസകളെന്നുമാണ് ശരദ് യാദവ് കുറിച്ചത്.

ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയും കോണ്‍ഗ്രസുമായുള്ള മഹാസഖ്യം ഉപേക്ഷിച്ച് ബിജെപിയുമായി കൂട്ടുണ്ടാക്കിയ നിതീഷിനെതിരെ ശരദ് യാദവിനൊപ്പം പാര്‍ട്ടിയിലെ നല്ലൊരു വിഭാഗവും അണിചേര്‍ന്നതോടെ പിളര്‍പ്പിലേക്കാണ് ജെഡിയു നീങ്ങുന്നത്. ജെഡിയു കേരള ഘടകം നേരത്തെ തന്നെ നിതീഷിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ശരദ് യാദവിനൊപ്പം നില്‍ക്കുമെന്നും ശക്തമായ നടപടി എടുക്കണമെന്നും എംപി വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടിരുന്നു.

ഗുജറാത്ത് തെരഞ്ഞെടുപ്പിലെ നീക്കങ്ങള്‍ പിളര്‍പ്പ് വേഗത്തിലാക്കുമെന്നാണ് സൂചന. ശരദ് യാദവിന്റെ വിശ്വസ്തനായ ഗുജറാത്തിലെ ജെഡിയു അധ്യക്ഷന്‍ അരുണ്‍ ശ്രീവാസ്തവയെ രാജ്യസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നിതീഷ് കുമാര്‍ പുറത്താക്കിയിരുന്നു. ഇത് ശരദ് യാദവിനെ ചൊടുപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ ഐക്യത്തിന് ഒപ്പമാണെന്നും നിതീഷിന്റെ ബിജെപിക്ക് പിന്തുണ നല്‍കില്ലെന്ന് പ്രഖ്യാപിച്ച ശരദ് യാദവ് ലോക്‌സഭയില്‍ പ്രതിപക്ഷ നിരയ്‌ക്കൊപ്പമാണ് ഇരുപ്പുറപ്പിച്ചതും.