പുറത്താക്കിപ്പിക്കാന്‍ ശരദ് യാദവിന്റെ ശ്രമം; നിതീഷ് കുമാറിനെ പ്രകോപിപ്പിക്കാന്‍ വേദിയാക്കുക ലാലുവിന്റെ റാലി  

August 10, 2017, 3:00 pm
പുറത്താക്കിപ്പിക്കാന്‍ ശരദ് യാദവിന്റെ ശ്രമം; നിതീഷ് കുമാറിനെ പ്രകോപിപ്പിക്കാന്‍ വേദിയാക്കുക ലാലുവിന്റെ റാലി  
Politics
Politics
പുറത്താക്കിപ്പിക്കാന്‍ ശരദ് യാദവിന്റെ ശ്രമം; നിതീഷ് കുമാറിനെ പ്രകോപിപ്പിക്കാന്‍ വേദിയാക്കുക ലാലുവിന്റെ റാലി  

പുറത്താക്കിപ്പിക്കാന്‍ ശരദ് യാദവിന്റെ ശ്രമം; നിതീഷ് കുമാറിനെ പ്രകോപിപ്പിക്കാന്‍ വേദിയാക്കുക ലാലുവിന്റെ റാലി  

ജെഡിയു പിളര്‍ത്താനൊരുങ്ങി ശരദ് യാദവ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ നിതീഷ് കുമാറിനെ പ്രകോപിപ്പിക്കുകയാണ് സോഷ്യലിസ്റ്റ് നേതാവിന്റെ പുതുതന്ത്രം. പാര്‍ട്ടിയില്‍ നിന്ന് നിതീഷ് കുമാര്‍ പുറത്താക്കുകയാണെങ്കില്‍ ശരദ് യാദവിന്റെ രാജ്യസഭാ സീറ്റിന് ഇളക്കം തട്ടില്ല. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങിപ്പോവുകയാണെങ്കില്‍ എംപി സ്ഥാനം രാജിവെയ്‌ക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തിനൊപ്പം നിന്ന് നിതീഷ് കുമാറിനെ പരമാവധി പ്രകോപിപ്പിക്കുകയാണ് ശരദ് യാദവ് ലക്ഷ്യമിടുന്നത്. ഇതിനായി ലാലു പ്രസാദ് യാദവിന്റെ ബിജെപിക്ക് എതിരായ മഹാറാലി ഉപയോഗിക്കാനാണ് ശരദ് യാദവിന്റെ നീക്കം.

ബിജെപിയെ കൂട്ടുപിടിച്ച നിതീഷ് കുമാറിനെതിരെ കര്‍ശന നിലപാടെടുക്കുന്ന പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ശരദ് യാദവിന് പിന്തുണയുമേറുന്നുണ്ട്. കേന്ദ്രസര്‍ക്കാരിനെതിരെ ആര്‍ജെഡി നേതാവ് ഈ മാസാവസാനം നടത്താനിരിക്കുന്ന റാലിയില്‍ പ്രതിപക്ഷ നിരയ്‌ക്കൊപ്പം പങ്കെടുക്കാനാണ് ശരദ് യാദവ് ഉദ്ദേശിക്കുന്നത്. നേരത്തെ ഗുജറാത്തില്‍ അഹമ്മദ് പട്ടേലിന്റെ രാജ്യസഭാ വിജയത്തില്‍ അഭിനന്ദനമറിയിച്ച് യാദവ് രംഗത്തെത്തിയത് നിതീഷ് കുമാറിനെ ചൊടിപ്പിച്ചിരുന്നു. പിന്നാലെ ഗുജറാത്തിലെ ജെഡിയു സംസ്ഥാന അധ്യക്ഷന്‍ അരുണ്‍ ശ്രീവാസ്തവയെ രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാര്‍ പുറത്താക്കിയിരുന്നു.

ശരദ് യാദവിനെതിരെയുള്ള താക്കീതായാണ് അദ്ദേഹത്തിന്റെ അടുത്ത അനുയായി ആയിട്ടുള്ള ശ്രീവാസ്തവയെ നിതീഷ് കുമാര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഫാസിസ്റ്റ് ചേരിയായ ബിജെപിക്ക് ഒപ്പം ഒരു കാരണവശാലും ഉണ്ടാവില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ കേന്ദ്രമന്ത്രി സ്ഥാനം ഓഫറിനെ നിരസിച്ചു കൊണ്ട് യാദവ് വ്യക്തമാക്കിയിരുന്നു.

ജെഡിയുവിലെ നല്ലൊരു ശതമാനം പ്രവര്‍ത്തകര്‍ ഒപ്പമുണ്ടാകുമെന്ന ഉറപ്പിലാണ് ലാലുവിന്റെ ബിജെപിക്കെതിരായ റാലിയില്‍ പ്രതിപക്ഷത്തിനൊപ്പം നില്‍ക്കാനുള്ള യാദവിന്റെ തീരുമാനം. ഈ നീക്കം ബിജെപി ബന്ധത്തിന് ക്ഷീണമാണെന്ന് അറിയാവുന്ന നിതീഷ കടുത്ത തീരുമാനമെടുക്കുമെന്നും അങ്ങനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ എംപി സ്ഥാനം പോകില്ലെന്നുമാണ് യാദവിന്റെ കണക്കുകൂട്ടല്‍.