സർക്കാരിനെതിരെ ജനശക്തി സംഘടിപ്പിക്കാൻ ആഹ്വാനം; മോഡിക്കെതിരെ ആഞ്ഞടിച്ചു സിൻഹ 

October 16, 2017, 3:23 pm
സർക്കാരിനെതിരെ ജനശക്തി സംഘടിപ്പിക്കാൻ ആഹ്വാനം; മോഡിക്കെതിരെ ആഞ്ഞടിച്ചു സിൻഹ 
Politics
Politics
സർക്കാരിനെതിരെ ജനശക്തി സംഘടിപ്പിക്കാൻ ആഹ്വാനം; മോഡിക്കെതിരെ ആഞ്ഞടിച്ചു സിൻഹ 

സർക്കാരിനെതിരെ ജനശക്തി സംഘടിപ്പിക്കാൻ ആഹ്വാനം; മോഡിക്കെതിരെ ആഞ്ഞടിച്ചു സിൻഹ 

നരേന്ദ്ര മോഡി സർക്കാരിനെതിരെ കടുത്ത വിമർശനവുമായി മുതിര്‍ന്ന ബി ജെ പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹ. സർക്കാരിനെതിരെ ജനശക്തി സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു വെല്ലുവിളി. വിദർഭയിൽ കർഷകരുടെ എൻ ജി ഒ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മോഡിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും സിൻഹ ആഞ്ഞടിച്ചത്.

അകോളയിലെ സമ്മേളനം ജനശക്തിയുടെ തുടക്കമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ‘നമ്മൾ സാമ്പത്തിക മാന്ദ്യം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. കണക്കുകളും അതാണു വെളിപ്പെടുത്തുന്നതെന്ന് സിൻഹ ചൂണ്ടിക്കാട്ടി. ഇവിടെ നോട്ടുനിരോധനത്തെക്കുറിച്ചു സംസാരിക്കുന്നില്ലെന്നും പരാജയപ്പെട്ട സംവിധാനങ്ങളെപ്പറ്റി സംസാരിക്കേണ്ട കാര്യമില്ലെന്നും യശ്വന്ത് സിൻഹ പറഞ്ഞു.

നേരത്തെ കേന്ദ്രസര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കെതിരെയും സിൻഹ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ജി എസ് ടി നടപ്പാക്കിയതിനാൽ ഒട്ടേറെ ചെറുകിട സംരംഭങ്ങൾ തകർന്നു. ഇതുമൂലം ലക്ഷക്കണക്കിന് ആളുകൾക്കു തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടെന്നും സിൻഹ കുറ്റപ്പെടുത്തി.