‘ബന്ധു നിയമന വിവാദത്തില്‍ ശ്രീമതിയും ജയരാജനും ഖേദം പ്രകടിപ്പിച്ചു’; വിശദീകരണം കേട്ടതിന് ശേഷമാണ് താക്കീത് ചെയ്തതെന്ന് യെച്ചൂരി 

April 19, 2017, 4:51 pm
‘ബന്ധു നിയമന വിവാദത്തില്‍ ശ്രീമതിയും ജയരാജനും ഖേദം പ്രകടിപ്പിച്ചു’; വിശദീകരണം കേട്ടതിന് ശേഷമാണ് താക്കീത് ചെയ്തതെന്ന് യെച്ചൂരി 
Politics

ബന്ധുനിയമന വിവാദത്തില്‍ പികെ ശ്രീമതിയുടേയും ഇപി ജയരാജന്റേയും വിശദീകരണം കേട്ടതിന് ശേഷമാണ് നടപടിയെടുത്തതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇരുവരേയും സിപിഐഎം കേന്ദ്രകമ്മിറ്റി താക്കീത് ചെയ്‌തെന്ന കാര്യം ജനറല്‍ സെക്രട്ടറി സ്ഥിരീകരിച്ചു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ പികെ ശ്രീമതിയും ഇപി ജയരാജനുമായി ബന്ധപ്പെട്ട ബന്ധുനിയമന വിവാദത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്ത ശേഷമാണ് താക്കീത് നല്‍കുവാന്‍ തീരുമാനിച്ചത്. ഇരുവരും ഖേദപ്രകടനം നടത്തിയതായും യെച്ചൂരി പറഞ്ഞു.

ഡല്‍ഹിയില്‍ ഇന്നലെ മുതല്‍ ആരംഭിച്ച കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ഇ.പി ജയരാജന്‍ നേരത്തെ പാര്‍ട്ടിക്ക് കത്ത് നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് ജയരാജന്‍റെ അഭാവത്തിലാണ് പാര്‍ട്ടി നടപടി. സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറി ആദ്യമുണ്ടായ വിവാദത്തില്‍ നടപടി എടുക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പാര്‍ട്ടിക്കുളളില്‍ കടുത്ത നിലപാട് കൈക്കൊണ്ടത്. അഴിമതി ഒരു തരത്തിലും വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് യെച്ചൂരി സ്വീകരിച്ചതും. പാര്‍ട്ടിയുടെ അച്ചടക്ക നടപടിയില്‍ ആദ്യത്തെതാണ് താക്കീത്. ഇതാണ് പി.കെ ശ്രീമതിക്കും ജയരാജനുമെതിരെ കേന്ദ്രകമ്മിറ്റി കൈക്കൊണ്ടിരിക്കുന്നതും.

പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ തിരുത്തല്‍ വേണമെന്ന് വിഎസ് അച്യുതാനന്ദന്‍ പിബിക്ക് കത്തയച്ച് ഉന്നയിച്ച പരാതി സംസ്ഥാനഘടകമാണ് പരിശോധിക്കേണ്ടതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.