‘സങ്കുചിത- വര്‍ഗീയ ആശയങ്ങളുടേയും ഭിന്നിപ്പിന്റേയും തടവറയില്‍ ഇന്ത്യയെ കെട്ടിയിടാന്‍ അനുവദിക്കില്ല’; ലോകസഭയില്‍ ബിജെപിയെ വെല്ലുവിളിച്ച് സോണിയ ഗാന്ധി 

August 9, 2017, 4:18 pm
‘സങ്കുചിത- വര്‍ഗീയ ആശയങ്ങളുടേയും ഭിന്നിപ്പിന്റേയും തടവറയില്‍ ഇന്ത്യയെ കെട്ടിയിടാന്‍ അനുവദിക്കില്ല’; ലോകസഭയില്‍ ബിജെപിയെ വെല്ലുവിളിച്ച് സോണിയ ഗാന്ധി 
Politics

ലോക്‌സഭയില്‍ ബിജെപിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സങ്കുചിത മനസ്ഥിതിയുടേയും വര്‍ഗീയ ആശയങ്ങളുടേയും ഭിന്നിപ്പിന്റേയും തടവറയില്‍ ഇന്ത്യയെ കെട്ടിയിടാന്‍ അനുവദിക്കില്ലെന്നാണ് സോണിയ ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞത്. ഇരുട്ടിന്റെ ശക്തികളെ കരുതിയിരിക്കാന്‍ ജനങ്ങളോട് ആഹ്വാനം. ഇരുട്ടിന്റെ ശക്തികള്‍ ജനാധിപത്യത്തിന്റെ വേരോട്ടം നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ സോണിയ ഗാന്ധി ആര്‍എസ്എസിന്റെ സ്വാതന്ത്രസമരത്തിലെ നിലപാടിനെ കണക്കറ്റ് പരിഹസിക്കുകയും ചെയ്തു. രാജ്യസ്‌നേഹം പുലമ്പുന്ന ചില സംഘടനകള്‍ ക്വിറ്റ് ഇന്ത്യാ സമരത്തെ എതിര്‍ക്കുകയും സ്വാതന്ത്രസമരത്തില്‍ ഒരു ചെറുവിരല്‍ അനക്കുക പോലും ചെയ്യാത്തവരാണെന്നും അവര്‍ പറഞ്ഞു.

ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75ാം വാര്‍ഷികത്തില്‍ നടന്ന പ്രത്യേക സെഷനിലാണ് ആര്‍എസ്എസിനേയും ബിജെപിയേയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷയുടെ പ്രസംഗം. രാജ്യത്ത് മതേതരത്വവും അഭിപ്രായ സ്വാതന്ത്ര്യവും അപകടത്തിലാണെന്നും അവര്‍ പറഞ്ഞു..

ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വത്തില്‍ അധിഷ്ഠിതമായ മൂല്യങ്ങള്‍ക്കും ബഹുസ്വരതയ്ക്കും എതിരാണ് ഇപ്പോള്‍ മൂടുന്ന വെറുപ്പിന്റേയും ഭിന്നതയുടേയും രാഷ്ട്രീയമെന്നും സോണിയ പറഞ്ഞു.

മതനിരപേക്ഷതയും ജനാധിപത്യവും സമത്വ സ്വാതന്ത്ര്യ മൂല്യങ്ങളെല്ലാം അപകടത്തിലായിരിക്കുന്നു. ചര്‍ച്ചകള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കുമുള്ള പൊതുഇടം ഇല്ലാതാകുന്നു. ഇരുട്ടിന്റെ ശക്തികള്‍ ഉണര്‍ന്നിരിക്കുകയാണോ? സ്വാതന്ത്ര്യത്തിന്റെ നിലനില്‍പ്പിനെ കുറിച്ച് തന്നെ ഭയം ഉണ്ടാകുന്നുണ്ടോ? ജനാധിപത്യത്തിന്റെ മൂലവേരുകളായ സമത്വം, സാമൂഹ്യനീതി, അഭിപ്രായ സ്വാതന്ത്ര്യം നിയമവാഴ്ച എന്നിവയെ തച്ചുതകര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടോ?. വെറുപ്പിന്റെയും വിഭജനത്തിന്റെയും കാര്‍മേഘങ്ങള്‍ മതനിരപേക്ഷതയ്ക്കും സമത്വവാദത്തിനും മുകളില്‍ വട്ടമിട്ടു പറക്കുന്നു. സങ്കുചിത മനഃസ്ഥിയുടേയും വര്‍ഗീയ ആശയങ്ങളുടെയും തടവറയില്‍ ഇന്ത്യയെ കെട്ടിയിടാന്‍ നമ്മള്‍ അനുവദിക്കില്ല. നമുക്കുള്ള സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കണമെങ്കില്‍ അതിനു ഭീഷണിയാകുന്നതിനെയെല്ലാം തോല്‍പ്പിക്കാനാകണം. ധ്രുവീകരണത്തിന്റെ രാഷ്ട്രീയത്തെ വിജയിക്കാന്‍ ഒരിക്കലും അനുവദിച്ചു കൂട, നമുക്ക് അതിനാകില്ല, അതിന് അനുവദിക്കുകയുമില്ല.
സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷ

സ്വാതന്ത്രസമരത്തിലെ കോണ്‍ഗ്രസിന്റേയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റേയും പങ്ക് ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് ആര്‍എസ്എസിനും ബിജെപിക്കും എതിരെ സോണിയ ഗാന്ധിയുടെ കടന്നാക്രമണം. സ്വാതന്ത്ര്യ സമരത്തില്‍ ഇന്ത്യയെ ഒറ്റുകൊടുക്കാന്‍ നിന്നവരാണ് ആര്‍എസ്എസ് എന്ന് ക്വിറ്റ് ഇന്ത്യ സമരത്തിലെ വിഡി സവര്‍ക്കറുടെ നിലപാട് എടുത്ത് പറഞ്ഞ് അവര്‍ ഓര്‍മ്മിപ്പിച്ചു.