‘ആയുധം എടുക്കുന്നവനെ അവസാനിപ്പിക്കുമെന്ന് പറയൂ’; കണ്ണൂരിലേത് മുഖ്യമന്ത്രിയുടെ നാടകമെന്ന് സുരേഷ്‌ഗോപി; ഇടതുവലതു മുന്നണികള്‍ക്ക് എംപിയുടെ പരിഹാസം

May 19, 2017, 12:49 pm

‘ആയുധം എടുക്കുന്നവനെ അവസാനിപ്പിക്കുമെന്ന് പറയൂ’; കണ്ണൂരിലേത് മുഖ്യമന്ത്രിയുടെ നാടകമെന്ന് സുരേഷ്‌ഗോപി; ഇടതുവലതു മുന്നണികള്‍ക്ക് എംപിയുടെ പരിഹാസം
Politics

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സുരേഷ് ഗോപി എംപി. കണ്ണൂരില്‍ മുഖ്യമന്ത്രി നടത്തുന്ന സമാധാനശ്രമം എന്നുപറയുന്നത് നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ശ്രമമല്ല, ആര്‍ജവം കാട്ടു. ആയുധം എടുക്കുന്നവനെ അവസാനിപ്പിക്കും എന്ന് പറയു. അത് ആരും എടുക്കട്ടെ. ആര് ആയുധമെടുത്താലും അവസാനിപ്പിക്കുവെന്ന് പറയുവെന്നും സുരേഷ് ഗോപി മുംബൈയില്‍ പറഞ്ഞു. മുംബൈ പന്‍വേലിലെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി പ്രചരണത്തിനെത്തിയപ്പോള്‍ ആയിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം.

എംപി ഫണ്ട് ചെലവഴിച്ചില്ല എന്നുളള വിമര്‍ശനങ്ങള്‍ക്കും സുരേഷ് ഗോപി മറുപടി നല്‍കി. ഇടത്-വലത് മുന്നണികളാണ് എംപി ഫണ്ട് ഉപയോഗിക്കുന്നതിന് തടസം നില്‍ക്കുന്നതെന്നും അവരെ മാക്രികൂട്ടങ്ങളെന്ന് പരിഹസിക്കുകയും ചെയ്തു സുരേഷ് ഗോപി.

അഞ്ചുകോടി വരുന്ന എംപി ഫണ്ട് ചെലവഴിക്കുന്നതിന് ഈ പറഞ്ഞ മാക്രികൂട്ടത്തിന്റെ ഔദാര്യം വേണ്ടിവരുന്നു. അത് നടപ്പാക്കി എടുക്കണമെങ്കില്‍. ഓരോ പഞ്ചായത്തിലേക്കും ചെല്ലുമ്പോള്‍ ഇത് ബിജെപി ആധിപത്യം സ്ഥാപിക്കാന്‍ വേണ്ടി കൊണ്ടുവരുന്ന പദ്ധതിയാണെന്ന് പറഞ്ഞ് അതിന്റെ എസ്റ്റിമേറ്റ് നല്‍കാതിരിക്കുക, അതിന്റെ എസ്റ്റിമേറ്റ് കിട്ടിയെങ്കില്‍ അത് നടപ്പിലാക്കുന്ന പ്രക്രിയ തളര്‍ത്തുക എന്നിവയാണ് ഇടത്-വലത് മുന്നണികള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.